(truevisionnews.com) ശരീരത്തിൻറെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം ഏറെ അനുവാര്യമായ കാര്യമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ രോഗപ്രതിരോധ ശേഷി ദുർബലമാവുക മുതൽ മാനസിക സമ്മർദ്ദത്തിന് വരെ കാരണമാകും.

പല കാരണങ്ങൾക്കൊണ്ടും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. എന്തായാലും രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം...
ബദാം ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മഗ്നീഷ്യം നല്ല അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാൽ രാത്രി കുറച്ച് ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
കശുവണ്ടി അഥവാ അണ്ടിപരിപ്പ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അണ്ടിപരിപ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം കൂട്ടും. അതിനാൽ അണ്ടിപരിപ്പ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
വാൾനട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വാൾനട്സിൽ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും ഉറക്കത്തിന് സഹായിക്കും. ഇല തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്.
പിസ്തയാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻ ധാരാളമായി അടങ്ങിയിട്ടുള്ള നട്‌സുകളിലൊന്നാണ് പിസ്ത. രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
#eat #nuts #get #good #night #sleep.
