( truevisionnews.com ) ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമമാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോര്‍ദോ. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനിലൂടെയാണ് മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുത്തത്. കച്ച് മരുഭൂമിയുടെ പ്രവേശനകവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ദോര്‍ദോ.
കച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ്. ഇവിടുത്തെ പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്. 23,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രേറ്റ് റാന്‍ ഓഫ് കച്ചും 16,000 ചതുരശ്രകിലോമീറ്റര്‍ വരുന്ന ലിറ്റില്‍ റാന്‍ ഓഫ് കച്ചും. ഒരുകാലത്ത് ഇവിടം മുഴവന്‍ സമുദ്രമായിരുന്നെന്ന് പറയപ്പെടുന്നത്. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലില്‍ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലുകളുമായി ഭൂമി മാറുന്നു.
ഈ വെളുത്ത ഭൂമി സൂര്യാസ്തമയത്തോടെ ചുവന്നുതുടുക്കുന്നത് മനോഹര കാഴ്ചയാണ്. പൂര്‍ണ്ണ ചന്ദ്രനെത്തുന്ന രാത്രികളില്‍ ഇവിടുത്തെ നിലം വെട്ടിത്തിളങ്ങും. മരൂഭൂമിയുടെ സീറോപോയിന്റ് എന്നുവിളിക്കുന്ന മറ്റൊരറ്റത്ത് സൂര്യോദയം കാണാം. ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കിലോമീറ്ററുകള്‍ നീളുന്ന ഉപ്പുമരുഭൂമിയാണ് കച്ച്. റാന്‍ ഓഫ് കച്ച് സന്ദര്‍ശിക്കുന്നവര്‍ താമസിക്കാനെത്തുന്ന സ്ഥലമാണ് ദോര്‍ദോ.
ഉപ്പ് മരുഭൂമിയുടെ അതിരായി നിലകൊള്ളുന്ന ഈ കൊച്ചു നഗരത്തില്‍ അത്യാവശ്യം താമസ സൗകര്യമുള്ള ഹോട്ടലുകള്‍ ലഭ്യമാണ്. പ്രശസ്മായ റാന്‍ ഉത്സവം നടക്കാറുള്ളത് ഇവിടെയാണ്. ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നവംബര്‍ മധ്യത്തോടെയാണ് റാന്‍ ഉത്സവ് നടക്കാറുള്ളത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമൊക്കെ ധാരാളം പേരാണ് ഈ ഉത്സവത്തിന്റെ ഭാഗമാകാനെത്തുന്നത്.
എന്നാൽ അടുത്ത യാത്ര ദോര്‍ദോയിലേക്ക് തന്നെ ആകാം...
#travel #go #trip #Dordo #world's #best #tourism #village