(www.truevisionnews.com) സ്ക്കോർഷോട്ട് നാഷണൽ പ്രൊഫഷണൽ ഫോട്ടോഗ്രഫി കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശി.

തമിഴ്നാട് സ്പോർട്സ് ഡെവലപ്പ്മെന്റ് അതോറിറ്റിയും ചെന്നൈ ദ്വാരക ഡോസ് ഗോവർദ്ധൻ വൈഷ്ണവ് കോളേജും സംയുകതമായി നടത്തിയ സ്ക്കോർഷോട്ട് നാഷണൽ പ്രൊഫഷണൽ ഫോട്ടോഗ്രഫി കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനം കോഴിക്കോട് പേരാമ്പ്ര സ്വദേശിയും കൊച്ചി സീമോക്സ് ടെക്നോളജിയിൽ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ആദർശ് ഇ കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഡെക്കാൻ ക്രോണിക് ഫോട്ടോഗ്രാഫറുമായ സഞ്ജയ് ഇ കെ യും കരസ്തമാക്കി. വിജയികൾ മെമ്പർ സെക്രട്ടറി തമിഴ്നാട് സ്പോർട്സ് അതോറിറ്റി മേഘനാഥ റെഡ്ഢി ഐഎഎസിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി.
ആദ്യമായാണ് തമിഴ്നാട് സ്പോർട്സ് ഡെവലപ്പ്മെന്റ് അതോറിറ്റി ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഇതിനോടാനുബന്ധിച്ചു എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.
#Photography #native #Kozhikode #won #firstplace #ScoreshotNationalProfessionalPhotographyCompetition
