#cookery | കൊഞ്ച് ഫ്രൈ വളരെ എളുപ്പത്തിൽ തയ്യാറാക്കാം...

#cookery | കൊഞ്ച് ഫ്രൈ വളരെ എളുപ്പത്തിൽ തയ്യാറാക്കാം...
Sep 25, 2023 03:57 PM | By MITHRA K P

 (truevisionnews.com) മൽസ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നുവർക്കെല്ലാം പ്രിയപ്പെട്ടതാണ് കൊഞ്ച്. ചോറ്, ചപ്പാത്തി, അപ്പം, പൊറോട്ട, ദോശ തുടങ്ങിയ ഭക്ഷണങ്ങൾക്ക് എല്ലാം ഒപ്പം കൊഞ്ച് കഴിക്കാവുന്നതാണ്. വളരെ രുചികരമായ കൊഞ്ച് ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ...

ചേരുവകൾ

വൃത്തിയാക്കിയ കൊഞ്ച് - 250 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2-3 ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ - 1-2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

പെരും ജീരകം പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില - 1 തണ്ട്

എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, മുളകുപൊടി, പെരും ജീരകം പൊടി, ഉപ്പ് എന്നിവ ഉപയോഗിച്ച് കൊഞ്ച് മാരിനേറ്റ് ചെയ്യുക. കുറഞ്ഞത് 30 മിനിറ്റ് എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക. 1 തണ്ട് കറിവേപ്പില നന്നായി ഫ്രൈ ചെയ്യുക. അത് മാറ്റി വയ്ക്കുക. ചെമ്മീൻ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. വറുത്ത ചെമ്മീനുമായി വറുത്ത കറിവേപ്പില മിക്സ് ചെയ്യുക. ചൂടോടെ ചോറിനൊപ്പം വിളമ്പുക.

#PrawnFry #veryeasy #prepare

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories










Entertainment News