(truevisionnews.com) നിത്യജീവിതത്തിൽ നമ്മൾ പലരീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവയിൽ ചിലതൊക്കെ നിസാരമായിരിക്കാം. എന്നാൽ മറ്റ് ചിലത് അങ്ങനെ ആയിരിക്കില്ല. സമയബന്ധിതമായി പരിശോധിച്ചെങ്കിൽ മാത്രമേ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ വിരൽചൂണ്ടുന്ന അസുഖങ്ങൾ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കൂ.

ഇത്തരത്തിൽ നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ കൂട്ടത്തിലുൾപ്പെടുന്നതാണ് ക്ഷീണവും ശരീരവേദനയുമെല്ലാം. എന്നാൽ ഇവയ്ക്ക് പിറകിലും ചില സന്ദർഭങ്ങളിലെങ്കിലും ഗൗരവമുള്ള കാരണങ്ങളുണ്ടാകാം.
എന്തായാലും ഇങ്ങനെ പതിവായി ക്ഷീണം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങൾ നേരിടുന്നവർക്ക് ഡയറ്റിൽ വരുത്തിനോക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആൻറി-ഓക്സിഡൻറ്സ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുകയെന്നതാണ് പ്രധാനമായി വരുത്തേണ്ട മാറ്റം.
ആൻറി-ഓക്സിഡൻറ്സ് നമ്മുടെ ക്ഷീണമകറ്റുന്നതിനും പേശീവേദന- സന്ധിവേദന എന്നിവയകറ്റുന്നതിനും ചർമ്മം ആരോഗ്യമുള്ളതാക്കി തീർക്കുന്നതിനുമെല്ലാം വളരെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ നിന്ന് അനാവശ്യമായ, അല്ലെങ്കിൽ നമുക്ക് അപകടകരമായി വന്നേക്കാവുന്ന വിഷാംശങ്ങൾ പുറന്തള്ളുന്നതിന് ആൻറി-ഓക്സിഡൻറ്സ് നമ്മെ സഹായിക്കുന്നുണ്ട്.
ഇത് ആകെ ആരോഗ്യത്തെ തന്നെ പോസിറ്റീവായി സ്വാധീനിക്കുന്നു. ഒപ്പം ചർമ്മം കുറെക്കൂടി വൃത്തിയാകുന്നതിനും ഇത് കാരണമാകുന്നു. ആൻറി-ഓക്സിഡൻറ്സ് അടങ്ങിയ ഭക്ഷണം അകത്തുചെല്ലുമ്പോൾ അത് നമുക്ക് ഉന്മേഷം പകരുമെന്ന് പഠനങ്ങൾ പറയുന്നു.
അതിനാൽ ക്ഷീണമകറ്റുന്നതിന് ഇവ ഏറെ സഹായകമെന്ന് പറയാം. ആൻറി-ഓക്സിഡൻറ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റുന്നതിന് ഇത് സഹായിക്കുന്നു. സ്കിൻ- മുടി എന്നിവയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ആൻറി-ഓക്സിഡൻറ്സ് ഏറെ സഹായകമാണ്.
ചർമ്മത്തിൻറെ കാര്യത്തിലാണെങ്കിൽ വെയിലേൽപിക്കുന്ന പാടുകൾ പരിഹരിക്കുന്നതിനാണ് ആൻറി-ഓക്സിഡൻറ്സ് കാര്യമായും സഹായകമാകുന്നത്. കാഴ്ചാശക്തി വർധിപ്പിക്കുന്നതിനും ആൻറി-ഓക്സിഡൻറ്സ് ഏറെ സഹായിക്കുന്നു. കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങളെയും പ്രതിരോധിക്കാനാണത്രേ പ്രധാനമായും ആൻറി-ഓക്സിഡൻറ്സ് സഹായിക്കുന്നത്.
വൈറ്റമിൻ-സി, വൈറ്റമിൻ- ഇ എന്നിങ്ങനെയുള്ള വൈറ്റമിനുകളും ആൻറി-ഓക്സിഡൻറുകളായി പ്രവർത്തിക്കുന്നവയാണ്. ഇവയും കണ്ണുകളെ ബാധിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നു.
#suffering #fatigue#bodyaches #makechanges #die
