#health | ഉണക്കമീൻ സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞോളൂ ....

#health | ഉണക്കമീൻ സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞോളൂ ....
Sep 25, 2023 11:19 AM | By Susmitha Surendran

(truevisionnews.com)  മീൻ ഇഷ്ടമില്ലാത്തവർ പൊതുവെ കുറവായിരിക്കും. പ്രോട്ടീനുകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും മികച്ച കലവറ കൂടിയാണ് മത്സ്യങ്ങൾ.

പച്ച മീനിനെപ്പോലെ തന്നെ ഉണക്കമീനുകൾ ഇഷ്ടമുള്ളവരും ധാരളമുണ്ട്. അതേസമയം, സ്ഥിരമായി ഉണക്കമീൻ കഴിക്കുന്നവർക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

രക്തസമ്മർദ്ദം വർധിപ്പിക്കുകയും കാലക്രമേണ ഹൈപ്പർടെൻഷൻ ഉണ്ടാക്കുകയും ചെയ്യുമെന്നതാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. പല ഉണക്കമീനുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് തയ്യാറാക്കുന്നത്.

അയല, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഹൃദയത്തിന് നല്ലതാണെങ്കിലും കൂടുതലായി കഴിക്കുന്നത് രക്തസമ്മർദത്തിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

രക്തസമ്മര്‍ദ്ദം,സ്ട്രോക്ക്....

മീനുകൾ കുറേ കാലം കേടുകൂടാതെ ഇരിക്കാൻ വേണ്ടി ഉപ്പിട്ടാണ് ഉണക്കിയെടുക്കുന്നത്. ഉണങ്ങിയ മത്സ്യത്തിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. അതായത് സോഡിയത്തിന്റെ അളവ് ഒരാൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതലായിരിക്കും ഇവയിൽ അടങ്ങിയിരിക്കുന്നത്.

ഇവ സ്ഥിരമായി കഴിക്കുമ്പോൾ ബി.പി ഉയരുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുമെന്ന് ബ്ലഡ് പ്രഷർ യു.കെ റിപ്പോർട്ട് ചെയ്യുന്നു.

രക്തസമ്മർദ്ദം ഉയരുന്നത് സ്‌ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാത സാധ്യത വർധിപ്പിക്കും. ഇതിന് പുറമെ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന പല ഉണക്കമീനുകളും ഉപ്പിന് പകരം പല രാസവസ്തുക്കളും ചേർത്താണ് ഉണക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

നല്ല മീനുകള്‍ക്ക് പകരം ചീഞ്ഞ മീനുകളാണ് ഉണക്കിയെടുക്കുന്നത്. കൂടാതെ വൃത്തിഹീനമായി ഉണക്കുന്ന മീനുകളിൽ പലപ്പോഴും ബാക്ടീരിയയും മറ്റ് രോഗാണുക്കളും അടങ്ങിയിട്ടുണ്ടാകും.

ഇത് ശരീരത്തിലെത്തിയാൽ പല രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ കടയില്‍ നിന്ന് വാങ്ങുന്ന ഉണക്കമീനുകളുടെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. 

#Are #you #regular #eater #dried #fish? #Then #know #this....

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories