#deadbodyfound | യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; അന്വേഷണ സംഘം കണ്ണൂരിലെത്തി

#deadbodyfound  |  യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം;  അന്വേഷണ സംഘം കണ്ണൂരിലെത്തി
Sep 21, 2023 12:13 PM | By Susmitha Surendran

കണ്ണൂര്‍:  (truevisionnews.com) മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുടക് പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.

കേരള പൊലീസും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നാല് കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം സ്ത്രീയുടേതാണെന്നാണ് സൂചന.

കേരള അതിര്‍ത്തിയിലുള്ള കൂട്ടുപുഴയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ചുരത്തിന് സമീപമുള്ള കുഴിയില്‍ നീല പെട്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

#incident #woman's #body #found #pieces #trolley #bag #investigation #team #reached #Kannur

Next TV

Related Stories
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories