തിരുവന്തപുരം: (truevisionnews.com) പി എസ് സിയുടെ പേരിലെ നിയമന തട്ടിപ്പിൽ മുഖ്യ പ്രതി രാജലക്ഷമി കീഴടങ്ങി. തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മറ്റൊരു പ്രതിയായ കോട്ടയം സ്വദേശിനി ജോയിസി ജോർജും പിടിയിലായിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കോട്ടയത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ പി എസ് സി ഉദ്യോഗസ്ഥ എന്ന പേരിൽ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചതാണ് കേസ്.
കോട്ടയം സ്വദേശിനി ജോയിസി ജോർജായിരുന്നു പി എസ് സി ഉദ്യോഗസ്ഥ എന്ന പേരിൽ ഇന്റർവ്യൂ നടത്തി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. ഒന്നാം പ്രതി രാജലക്ഷ്മിയുടെ അടുത്ത കൂട്ടാളിയാണ് ജോയ്സി.
#PSC #Fraud #main #accused #Rajalakshmi #surrendered