#nipah | നിപ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി; 11 പേരുടെ പരിശോധനാഫലം അൽപ്പസമയത്തിനകം

#nipah | നിപ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി; 11 പേരുടെ പരിശോധനാഫലം അൽപ്പസമയത്തിനകം
Sep 14, 2023 06:13 PM | By Athira V

കോഴിക്കോട്: ( truevisionnews.com ) നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അടുത്ത പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. ഒമ്പത് പഞ്ചായത്തുകളിലെ 57 വാർഡുകൾ കണ്ടൈൻമെന്റ് സോണാണ്.

ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റന്നാൾ വരെ അവധി പ്രഖ്യാപിച്ചു. സാഹചര്യം വിലയിരുത്താൻ കോഴിക്കോടെത്തിയ കേന്ദ്ര ആരോഗ്യ മന്താലയത്തിൽ നിന്നുള്ള സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തി. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ള 11 പേരുടെ പരിശോധനാഫലം അൽപ്പസമയത്തിനകം ലഭിക്കും.

ചികിത്സയിലുള്ള മൂന്ന് പേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഒമ്പത് വയസ് പ്രായമുള്ള കുട്ടി മാത്രമാണ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നത്. അതുപോലെ ഇന്നലെ നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയും അൽപസമയത്തിനുള്ളിൽ പ്രസിദ്ധീകരിക്കും.

മീറ്റിംഗിന് ശേഷം കേന്ദ്രസംഘം മരുതോങ്കര ഉൾപ്പെടെയുള്ള നിപ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പോകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇന്ന് പോകില്ലെന്ന് ഡി.എം.ഒ പിന്നീട് അറിയിച്ചു. ഒരു പക്ഷെ നാളെ ഈ സ്ഥലങ്ങൾ സംഘം പരിശോധിച്ചേക്കാം.

കൂടാതെ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു പരിശോധന കൂടി ഈ പ്രദേശങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. പ്രധാനമായും വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

#nipah #Restrictions #tightened #Kozhikkode #district #test #results #11people#available #shortly

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories