(truevisionnews.com) ഏതുപ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ലഘു ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്. പൊതുവെ റെസ്റ്റോറന്റ്കളിൽ നിന്ന് മാത്രം കഴിക്കാറുള്ള ഫ്രഞ്ച് ഫ്രൈസ് എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാമെന്ന് നോക്കാം...

ചേരുവകൾ
ഉരുളക്കിഴങ്ങ്
എണ്ണ
ഉപ്പ്
മസാല തയ്യാറാക്കാനുള്ള ചേരുവകൾ
ഉപ്പ് - 1 ടേബിൾസ്പൂൺ
പുതിന പൊടി - 1 ടേബിൾസ്പൂൺ
മുളക് പൊടി - 1 ടേബിൾസ്പൂൺ
ചാട് മസാല - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന്റെ വലുപ്പത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഉരുളക്കിഴങ്ങുകൾ ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ട് കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ വരെ ഫ്രിഡ്ജിൽ വയ്ക്കുക.
ശേഷം ഒരു പാനിൽ കുറച്ച് വെള്ളം ചൂടാക്കുക. കുറച്ച് ഉപ്പ് കൂടെ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക. 5 മിനിറ്റ് വേവിച്ചതിനുശേഷം തീ അണയ്ക്കുക.
വെള്ളത്തിൽ നിന്നും ഉരുളക്കിഴങ്ങ് മാറ്റി തണുക്കാനായി വെക്കുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ തണുത്ത ശേഷം അവ വീണ്ടും ഫ്രിഡ്ജിലേക്ക് മാറ്റുക. മൂന്നു മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച ശേഷം പുറത്തേക്കെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇട്ട് വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഫ്രഞ്ച് ഫ്രൈ മസാലയ്ക്ക് വേണ്ടി ഉപ്പ്, പുതിന പൊടി, മുളക് പൊടി, ചാട് മസാല എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഫ്രഞ്ച് ഫ്രൈസിന്റെ മുകളിലായി ഈ മസാല വിതറിക്കൊടുക്കുക.
#frenchfries #how #make #home