#nipah | തോന്നയ്ക്കല്‍ സജ്ജമാണ്; നിപ സാമ്പിളുകള്‍ പരിശോധനാ ഫലത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഡോ. ശ്രീകുമാര്‍

#nipah | തോന്നയ്ക്കല്‍ സജ്ജമാണ്; നിപ സാമ്പിളുകള്‍ പരിശോധനാ ഫലത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഡോ. ശ്രീകുമാര്‍
Sep 14, 2023 12:04 PM | By Susmitha Surendran

(truevisionnews.com)  നിപ സാമ്പിളുകള്‍ പരിശോധനാ ഫലത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍.

നിപ സാമ്പിളുകള്‍ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുന്നതില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നമില്ലെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു .  ട്വന്റിഫോർ ന്യൂസാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത് .  എന്തിനാണ് കീഴ് വഴക്കങ്ങള്‍ അതുപോലെ തുടരുന്നത്? നിപ പരിശോധനയ്ക്ക് സജ്ജമാണെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ സാമ്പിള്‍ തോന്നക്കല്‍ വൈറോളജി ലാബില്‍ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചിരുന്നു. കോഴിക്കോട്ടെ ലാബില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പകര്‍ച്ച വ്യാധി പ്രഖ്യാപനത്തില്‍ ഐസിഎംആര്‍ പ്രോട്ടോകോള്‍ പ്രകാരം ഉള്ള സാങ്കേതിക നടപടിയുടെ ഭാഗമായാണ് സാമ്പിള്‍ പൂനെക്ക് അയച്ചതെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

എന്നാല്‍ എല്ലാം സജ്ജമായിട്ടും തോന്നക്കലിലേക്ക് സാമ്പിളെത്താത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. സാങ്കേതികം എന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രി തുടങ്ങിയത്.

എല്ലാ പരിശോധനക്കും തോന്നക്കല്‍ സജ്ജമാണ്. കൂടുതല്‍ സംവിധാനങ്ങളും വരുന്നുണ്ട്.ആദ്യം അയക്കാന്‍ തീരുമാനിച്ചെന്നും പിന്നീട് അയച്ചില്ലെന്നും പത്രവാര്‍ത്ത കണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ പരിശോധന സംവിധാനത്തിലെ സാങ്കേതികത മുഖ്യമന്ത്രി വിശ്വാസത്തിലെടുത്തില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. വിരുദ്ധ നിലപാടിലൂടെ ആരോഗ്യ മന്ത്രിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ചികിത്സാ പ്രോട്ടോകോള്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷവും ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചു

#Nipah #samples #test #results #against #health #minister #DrShrikumar

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories