ലോകത്ത് പല രാജ്യങ്ങളും വിദേശ പൗരന്മാർക്കും താമസക്കാർക്കും അങ്ങോട്ട് പണം നല്‍കി തങ്ങളുടെ വിദൂര നഗരങ്ങളില്‍ താമസസൗകര്യം നല്‍കി വരുന്നുണ്ട് . ജനസംഖ്യ കൂട്ടാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ ലഭിക്കുന്നത്. ഇപ്പോൾ ഈയൊരു അവസരം നല്‍കുന്ന ചില നഗരങ്ങള്‍ പരിചയപ്പെടാം.

1. സാന്‍റിയാഗോ, ചിലി
2010 ൽ, ചിലിയൻ സർക്കാർ സ്ഥാപനമായ പ്രൊഡക്ഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയിൽ ഒരു സ്റ്റാർട്ട് അപ്പ് പ്രോഗ്രാം ആരംഭിച്ചു. ഒപ്പം , സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി, ദേശീയത പരിഗണിക്കാതെ ആളുകൾക്ക് ഗ്രാന്‍റ് നല്‍കി വരുന്നുണ്ട് . അതുപോലെ സ്റ്റാർട്ടപ്പുകൾക്ക് 36 ലക്ഷം രൂപയുടെ ഗ്രാന്റും ഒരു വർഷത്തെ തൊഴിൽ വിസയും ലഭിക്കും. എന്നാല്‍, പ്രോജക്റ്റിനായുള്ള ഗ്രാന്‍റ് ലഭിച്ച ശേഷം, കുറഞ്ഞത് 12 മാസമെങ്കിലും ചിലിയിൽ തുടരേണം.
2. ആൽബിനൻ, സ്വിറ്റ്സർലൻഡ്
കന്റോൺ വലൈസിലെ റോൺ താഴ്‌വരയിൽ നിന്ന് 1,300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്വിറ്റ്‌സർലൻഡിലെ ഒരു ചെറിയ ഗ്രാമമാണ് ആൽബിനൻ. ആളുകളുടെ കൊഴിഞ്ഞുപോക്കു കാരണം ഇവിടെ ജനസംഖ്യ വന്‍തോതില്‍ കുറയുകയാണ് . അവശേഷിക്കുന്നവരിൽ പകുതിയിലേറെയും പ്രായമായവരാണ്. അതിനാല്‍ ജനസംഖ്യ കൂട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇവിടേക്കു മാറിത്താമസിക്കാന്‍ തയാറുള്ള ആളുകള്‍ക്കു ലക്ഷക്കണക്കിന് രൂപ ലഭിക്കുന്നതാണ് . 45 വയസ്സിന് മുകളിലുള്ള അവിവാഹിതർക്ക്, ഏകദേശം 20 ലക്ഷം രൂപയും ദമ്പതികൾക്ക് ഏകദേശം 40 ലക്ഷം രൂപയും ഒരു കുട്ടിക്ക് 8 ലക്ഷം രൂപയും നൽകും. 45 വയസ്സിന് താഴെയുള്ളവര്‍ സ്വിറ്റ്സർലൻഡിലെ താമസക്കാരനോ ഒരു സ്വിസ് റസിഡന്റുമായി വിവാഹിതനോ ആയിരിക്കണം. കൂടാതെ 10 വർഷ കാലയളവിൽ കുറഞ്ഞത് 200,000 ഫ്രാങ്ക് (ഏകദേശം 1.8 കോടി രൂപ) വരുന്ന വീട് വാങ്ങുകയും വേണം.
3. പ്രെസിസെ -അക്വാറിക്ക, ഇറ്റലി ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള നഗരമാണ് പ്രെസിസെ -അക്വാറിക്ക. ഇവിടേക്കു താമസം മാറ്റാനും വീട് വാങ്ങാനും തയ്യാറുള്ളവർക്ക് 26 ലക്ഷം രൂപ വരെ നല്‍കുന്നതാണ്. തെക്കുകിഴക്കൻ ഇറ്റലിയിലെ പുഗ്ലിയയിലെ ഈ മനോഹരമായ ചെറിയ പട്ടണത്തില്‍ ജനസംഖ്യ വളരെ കുറവാണ്. ഇവിടെയുള്ള മിക്ക വീടുകളും ഉപേക്ഷിക്കപ്പെട്ടതുമാണ്. ഇവിടേക്ക് താമസം മാറുന്നവര്‍, ഏകദേശം 22 ലക്ഷം രൂപ മുതൽ വിലയുള്ള ഏതെങ്കിലും ഒരു വീട് വാങ്ങണം.
4. തുൾസ, ഒക്ലഹോമ
യു എസ് എ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും യുഎസ്എയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ളവരുമായ ആളുകള്‍ക്ക് ഒക്ലഹോമയിലെ തുള്‍സ ഏകദേശം 8 ലക്ഷം രൂപ ഗ്രാന്റ് നല്‍കുന്നുണ്ട്. മുഴുവൻ സമയ തൊഴിൽ ഉള്ളവര്‍ക്കും ഒക്ലഹോമയ്ക്ക് പുറത്ത് സ്വയം തൊഴിൽ ചെയ്യുന്നവര്‍ക്കുമാണ് ഈ ഗ്രാന്‍റ് ലഭിക്കുക. ഇവര്‍ക്ക് സൗജന്യ ഡെസ്ക് ഇടവും നെറ്റ്‌വർക്കിങ് ഇവന്റുകളിലേക്കുള്ള ആക്‌സസും ലഭിക്കും. ഇവിടെ ഏകദേശം ഏകദേശം 1,000 പേര്‍ മാത്രമാണ് വസിക്കുന്നത്. ഇവിടേക്കു താമസം മാറുന്ന ഓരോ യുവ ദമ്പതികൾക്കും ഏകദേശം 1.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ നല്‍കും. നഗരത്തിൽ ജനിക്കുന്ന ഓരോ കുട്ടിക്കും ഏകദേശം 2.5 ലക്ഷം രൂപ ലഭിക്കും. എന്നാല്‍ ഇതിനായി അപേക്ഷിക്കുന്നവര്‍, യൂറോപ്യന്‍ യൂണിയന്‍, അല്ലെങ്കിൽ യുകെ പൗരനായിരിക്കണം കൂടാതെ 5 വർഷം വരെ അവിടെ താമസിക്കുകയും വേണം.
#You#getmoney #Areyou #ready #live #here #Then come
