(truevisionnews.com) എല്ലാവർക്കും കഴിക്കാൻ വളരെയേറെ ഇഷ്ടമുള്ള ഒന്നാണ് നേന്ത്രപ്പഴം . ഒട്ടനവധി വിഭവങ്ങൾ നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കാൻ സാധിക്കും .. ഇത്തവണത്തെ ഓണത്തിന് നേന്ത്രപ്പഴം ഉപയോഗിച്ച് ഒരു സ്പെഷ്യൽ പഴം പച്ചടി തയ്യാറാക്കിയാലോ.

വേണ്ട ചേരുവകൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം മുറിച്ചത് - 1 കപ്പ്
പച്ചമുളക് - 2 എണ്ണം
തേങ്ങ ചിരകിയത് - 1/2 കപ്പ്
വറ്റൽ മുളക് - 3 എണ്ണം
തൈര് - 3 കപ്പ്
കടുക് - ഒരു ടീസ്പൂൺ
വറ്റൽ മുളക് - 3 എണ്ണം
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവിശ്യത്തിന്
മഞ്ഞൾപ്പൊടി - ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കി വെച്ച നേന്ത്രപ്പഴ കഷ്ണങ്ങളും രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക.
അരക്കപ്പ് ചിരകിയ തേങ്ങയും അര ടീസ്പൂൺ കടുകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. വേവിച്ചു വച്ചിരിക്കുന്ന പഴത്തിലേക്ക് അരച്ചെടുത്ത തേങ്ങ ചേർക്കുക.
തീ കുറച്ചുവെച്ച ശേഷം മൂന്നുക്കപ്പ് തൈര് ചേർത്ത് ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അര ടീസ്പൂൺ കടുക് പൊട്ടിച്ച് മൂന്നു വറ്റൽമുളകും ഒരുതണ്ട് കറിവേപ്പിലയും ചേർത്ത് തയ്യാറാക്കി വച്ചിരിക്കുന്ന പഴത്തിലേക്ക് ചേർക്കുക.
രുചികരമായ പഴം പച്ചടി റെഡി.
#special #pazalampachadi #prepared #Onam
