(truevisionnews.com) ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. ഇത്തവണത്തെ ഓണത്തിന് സ്പെഷ്യൽ ക്യാരറ്റ് പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...
ക്യാരറ്റ് ചെറുതായി ചുരുണ്ടിയത് - രണ്ട് കപ്പ്
പാൽ - രണ്ട് കപ്പ്
പഞ്ചസാര - അരക്കപ്പ്
നെയ്യ് - അര ടീസ്പൂൺ
കശുവണ്ടി - 8 എണ്ണം
കുങ്കുമപ്പൂവ് - ഒരു നുള്ള്
ഏലയ്ക്കപ്പൊടി - കാൽ ടീസ്പൂൺ
ഉപ്പ് - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
*ആദ്യം തന്നെ ഒരു പാത്രത്തിൽ പാലൊഴിച്ച് ക്യാരറ്റ് വേവിച്ചെടുക്കുക..
*ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് ചെറുചൂടിൽ തിളപ്പിക്കുക..
*ക്യാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക...
*ക്യാരറ്റ് വെന്തു കഴിഞ്ഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത് 5 മിനിറ്റ് വേവിക്കുക.
*ശേഷം നന്നായി ഇളക്കുക.. ഒരു ടേബിൾ സ്പൂൺ പാലെടുത്ത് അതിലേക്ക് കുങ്കുമപ്പൂവ് ചേർക്കുക...
*അതിനുശേഷം കുങ്കുമം ചേർത്ത പാൽ ക്യാരറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക....
*പിന്നീട് ആവിശ്യത്തിന് ഉപ്പ് ചേർക്കുക ...
*പാൽ , ഏലക്കപ്പൊടി എന്നിവ ചേർത്ത് തിളപ്പിക്കുക..
*ഇത് കട്ടയായി വരുമ്പോൾ ബാക്കിയുള്ള അരക്കപ്പ് പാൽ കൂടി ഇതിലേക്ക് ഒഴിച്ച ശേഷം തീ അണയ്ക്കുക...
*ശേഷം നെയ്യ് , കശുവണ്ടി ചേർത്ത് വഴറ്റിയെടുത്ത് പായസത്തിലേക്ക് ചേർക്കുക ....
#preparing #special #carrotpayasam #recipe #Onam?
