ഐപിഎല്‍ 2022; ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്

ഐപിഎല്‍ 2022; ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്
Dec 1, 2021 09:19 AM | By Vyshnavy Rajan

ഐപിഎല്‍ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്.

ചെന്നൈ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയത് ധോണിയെ അല്ല രവീന്ദ്ര ജഡേജയെ എന്നതും കൗതുകമായി. ജഡേജയെ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. 12 കോടി രൂപയാണ് ധോണിക്ക് പ്രതിഫലമായി ലഭിക്കുക. മൊയിന്‍ അലി(8 കോടി) റുതുരാജ് ഗെയ്ക്‌വാദ്(6 കോടി) എന്നിങ്ങനെയാണ് ചെന്നൈ നിലനിര്‍ത്തിയ കളിക്കാര്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച വിരാട് കോലി(15 കോടി), ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെൽ(11 കോടി), പേസ് ബൗളര്‍ മുഹമ്മദ് സിറാജ് 7 കോടി) എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ(14 കോടി) ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തി. കൂടാതെ ജോസ് ബട്‌ലര്‍(10 കോടി), യശസ്വി ജയ്‌സ്വാള്‍(4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍(12 കോടി), വെങ്കടേഷ് അയ്യര്‍(8 കോടി) വരുണ്‍ ചക്രവര്‍ത്തി(8 കോടി) സ്പിന്നര്‍ സുനില്‍ നരെയ്ന്‍(6 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്(16 കോടി), അക്സര്‍ പട്ടേല്‍(9 കോടി),ഓപ്പണര്‍ പൃഥ്വി ഷാ(7.5 കോടി), ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്യ(6.5 കോടി) എന്നിവരെ നിലനിര്‍ത്തി.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(16 കോടി) പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയെയുമാണ്(12 കോടി) നിലനിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിനെയും(8 കോടി), കീറോണ്‍ പൊള്ളാര്‍ഡിനെയും(6 കോടി) ആണ് നിലനിര്‍ത്തിയത്.

സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും(14 കോടി) പേസര്‍ ഉമ്രാന്‍ മാലിക്കിനെയും(4 കോടി) ബാറ്റര്‍ അബ്ദുള്‍ സമദിനെും(4 കോടി)നിലനിര്‍ത്തി.

പഞ്ചാബ് കിംഗ്സ് മായങ്ക് അഗര്‍വാളിനെയും(12 കോടി) ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയും(4 കോടി) നിലനിര്‍ത്തി. പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.


IPL 2022; The final list of players retained by the teams is out

Next TV

Related Stories
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

Apr 25, 2024 12:29 PM

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല്...

Read More >>
#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

Apr 24, 2024 05:07 PM

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ്...

Read More >>
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
Top Stories