ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്

ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത്
Nov 30, 2021 12:09 PM | By Vyshnavy Rajan

ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന് റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ പ്രസ്താവിച്ചു. ബാലന്‍ ഡി ഓർ ആഗ്രഹിക്കുന്നില്ലെന്നും തന്റെ ടീമിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞു.

ലയണൽ മെസിയേക്കാൾ കൂടുതൽ ബലോൻ ദ് ഓർ നേടി വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞിരുന്നതായി ബലോൻ ദ് ഓർ ചീഫ് പാസ്‌കൽ ഫെറെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം രംഗത്തുവന്നത്. ഫെറെ സ്വയം പ്രമോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കാനും തന്റെ പേര് ഉപയോഗിച്ചു എന്ന റൊണാൾഡോ കുറ്റപ്പെടുത്തി.

ഫ്രാൻസ് ഫുട്‌ബോളിനെയും ബലോൻ ദ് ഓറിനേയും ബഹുമാനിക്കുന്ന ഒരാളോട് തികഞ്ഞ അനാദരവാണ് ഉണ്ടായിരിക്കുന്നത്. അഭിമാനകരമായ സമ്മാനം നൽകുന്ന ഒരു വ്യക്തി ഈ രീതിയിൽ കള്ളം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും റൊണാൾഡോ പറഞ്ഞു. തനിക്ക് വേണ്ടിയും തനറെ ക്ലബ്ബുകൾക്കുവേണ്ടിയും വിജയിക്കണം.

തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടിയും ജയിക്കും. ക്ലബ്ബുകൾക്കും ദേശീയ ടീമിനുമായി ദേശീയ അന്തർദേശീയ കിരീടങ്ങൾ നേടുക എന്നതാണ് കരിയറിലെ ഏറ്റവും വലിയ അഭിലാഷമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

Ronaldo in action against Ballon d'Or boss

Next TV

Related Stories
ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

Jan 18, 2022 09:36 PM

ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി....

Read More >>
  ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

Jan 17, 2022 07:47 PM

ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ്...

Read More >>
ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

Jan 15, 2022 08:44 PM

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു...

Read More >>
പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

Jan 15, 2022 03:46 PM

പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇക്കാര്യത്തെപ്പറ്റി സെലക്ടർമാരോട്...

Read More >>
യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

Jan 14, 2022 11:13 PM

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു...

Read More >>
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

Jan 13, 2022 05:40 PM

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന്...

Read More >>
Top Stories