ഒമിക്രോൺ; ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോൺ; ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന
Nov 29, 2021 07:00 PM | By Vyshnavy Rajan

ജനീവ : കോവിഡ്-19 ന്റെ ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദം എത്രത്തോളം അപകടകരമാണെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

എന്നാൽ ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.

ഇതിന് ഒമിക്രോൺ എന്ന് പേരും നൽകി. അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കാൻ ആഴ്ചകൾ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ.

ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങളെല്ലാം മുൻകരുതൽ സ്വീകരിച്ചിരുന്നു. പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകളടക്കം റദ്ദാക്കുകയും ചെയ്തു.

The World Health Organization (WHO) says omicron may be a high-risk drug globally

Next TV

Related Stories
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
Top Stories