കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.
Nov 29, 2021 12:43 PM | By Vyshnavy Rajan

മുംബൈ : മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും നെഞ്ചിലും 26 തവണ കുത്തിയെന്നും തലയില്‍ ചുറ്റി കൊണ്ടടിച്ചുവെന്നും കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ പൊലീസിനോട് പറഞ്ഞു.

ചുറ്റിക കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടിയതായും ഒരു കണ്ണ് തെറിച്ചുപോയതായും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായും വിവാഹത്തിന് ഇര നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ ഇതു നിരസിച്ച പ്രതി സുഹൃത്തുമായി ചേര്‍ന്ന് യുവതിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു.

കൃത്യമായി പ്ലാന്‍ ചെയ്തു നടത്തിയ കൊലപാതകമാണെന്നും ആയുധങ്ങള്‍ പ്രതികളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്നും പൊലീസ് അറിയിച്ചു. യുവതിയെ പ്രതി അവളുടെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു പോരുകയായിരുന്നു. പ്രതിയുടെ സുഹൃത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇതിനോടകം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

യുവതി അവിടെ എത്തിയപ്പോള്‍ ആദ്യം കത്തി ഉപയോഗിച്ച്‌ കഴുത്ത് മുറിക്കുകയും ചെയ്തു. രണ്ട് പ്രതികള്‍ക്കും ഇരയ്ക്കും 18നും 20നും ഇടയില്‍ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയാണ് എച്ച്‌ഡിഐഎല്‍ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

അഴുകിത്തുടങ്ങിയ മൃതദേഹം കെട്ടിടത്തിന്റെ 13-ാം നിലയിലെ ലിഫ്റ്റ് റൂമിലാണു കണ്ടെത്തിയത്. സമീപ പ്രദേശത്തുള്ള കുട്ടികള്‍ സോഷ്യല്‍മീഡിയയില്‍ ഇടുന്നതിനായി വീഡിയോ ചിത്രീകരിക്കാന്‍ ഇവിടെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വിബി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് ഡിസിപി പ്രണയ് അശോക് പറഞ്ഞു.

''ഇതൊരു സെന്‍സിറ്റീവ് കേസായതിനാല്‍ ഞങ്ങള്‍ കരുതലോടെയാണ് മുന്നോട്ട് പോയത്. ഇരുപതോളം പേരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സിസി ടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. അഴുകിത്തുടങ്ങിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി'' ഡിസിപി പറഞ്ഞു.

പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Kurla rape case; Police with further revelations in the incident.

Next TV

Related Stories
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 26, 2022 05:51 PM

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ്...

Read More >>
അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

Jan 25, 2022 09:24 PM

അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള...

Read More >>
ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

Jan 25, 2022 09:13 PM

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു...

Read More >>
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

Jan 25, 2022 05:03 PM

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ്...

Read More >>
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 24, 2022 09:08 PM

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ....

Read More >>
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

Jan 24, 2022 03:30 PM

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ...

Read More >>
Top Stories