(www.truevisionnews.com)എല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പോലെ തന്നെ വെളുത്തുള്ളിച്ചായ കുടിക്കുന്നതും ഏറെ നല്ലതാണ്.
വെളുത്തുള്ളിയുടെ എല്ലാ ഗുണങ്ങളും ലഭ്യമാക്കാന്‍ ഈ ചായ കുടിക്കാം....
ഇതിനായി മൂന്നോ നാലോ അല്ലി വെളുത്തുള്ളി അരിഞ്ഞ ശേഷം മൂന്ന് കപ്പ് വെള്ളത്തിലേയ്ക്ക് ചേര്‍ക്കാം. തുടര്‍ന്ന് തിളയ്ക്കുമ്പോള്‍ അല്‍പം തേയില ചേര്‍ത്ത് വാങ്ങിവയ്ക്കാം. പഞ്ചസാര ചേര്‍ക്കുന്നതിന് പകരം ഇതിലേയ്ക്ക് തേന്‍ ചേര്‍ക്കുന്നതാണ് ഉത്തമം. ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരോ ഇഞ്ചിയോ ഒക്കെ ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും.
അറിയാം വെളുത്തുള്ളിച്ചായയുടെ ഗുണങ്ങള്‍...
ഒന്ന്...
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ദിവസവും കുടിക്കാം.
രണ്ട്...
ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാല്‍ ബാക്ടീരിയകളോടും വൈറസിനോടും മറ്റ് രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ വെളുത്തുള്ളിച്ചായ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
മൂന്ന്...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
നാല്...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ വെളുത്തുള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്.
Do you know the #benefits of #drinking #garlictea daily? Do you know these #health benefits...
