#Constructionofdrainage | കയ്പമംഗലത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാക്കി ദേശീയപാതയുടെ ഡ്രൈനേജ് നിർമ്മാണം; ദുരിതത്തിലായി പ്രദേശവാസികൾ

#Constructionofdrainage | കയ്പമംഗലത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാക്കി ദേശീയപാതയുടെ ഡ്രൈനേജ് നിർമ്മാണം; ദുരിതത്തിലായി പ്രദേശവാസികൾ
Jul 8, 2023 06:22 PM | By Vyshnavy Rajan

തൃശ്ശൂർ : (www.truevisionnews.com) കയ്പമംഗലം വഴിയമ്പലത്ത് പ്രദേശവാസികളുടെ വഴി മുടക്കിയതിനൊപ്പം രൂക്ഷമായ വെള്ളക്കെട്ടുണ്ടാക്കിയും ദേശീയപാതയുടെ ഡ്രൈനേജ് നിർമ്മാണം. കയ്പമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വഴിയമ്പലത്ത് ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഭാഗത്താണ് നാട്ടുകാർക്ക് നടവഴി നഷ്ടമായത്. റോഡിന് സമാന്തരമായി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഡ്രൈനേജ് സംവിധാനമാണ് വഴിമുടക്കിയായത്.

ഡ്രൈനേജ് നിർമ്മിച്ചതോടെ ജനങ്ങൾ സഞ്ചരിച്ചിരുന്ന പൊതുവഴികളും, സ്വകാര്യ വഴികളും അടഞ്ഞു. അതുപോലെ ജലസ്രോതസ്സുകൾ നിരവധിയുള്ള ഈ മേഖലയിൽ പലയിടത്തും വെള്ളം ഒഴുകി പോയിരുന്ന തോടുകൾ നികത്തിയാണ് ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്നത്.


പകരം വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടില്ല. ഇതു മൂലം രൂക്ഷമായ വെള്ളക്കെട്ടും പ്രദേശവാസികൾ അനുഭവിക്കുന്നുണ്ട്. ബൈപ്പാസ് നിർമ്മാണം നടക്കുന്നതിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കുടുംബങ്ങൾക്കാണ് വഴി നിഷേധിച്ചതിനൊപ്പം വെള്ളക്കെട്ട് ദുരിതവും അനുഭവിക്കേണ്ടി വരുന്നത്.

മഴ ശക്തമായതോടെ ദേശീയപാത ഏറ്റെടുത്ത സ്ഥലം മുഴുവനും വെള്ളക്കെട്ടിലാണ്. ചളിയും ആഴമുള്ള കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരം ഏറെ പ്രയാസകരമായതായി നാട്ടുകാർ പറഞ്ഞു. ഡ്രൈനേജ് വഴിമുടക്കിയതോടെ പ്രദേശവാസികൾക്ക് നിലവിലെ ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞ് വരേണ്ട ഗതികേടാണിപ്പോൾ.

സ്വകാര്യ വ്യക്തികളുടേയും, മറ്റും പറമ്പുകളിലൂടെയും, തോടുകൾ മറികടന്നുമൊക്കെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദേശീയ പാതയിലേക്കെത്തുന്നത്.

മഴ പെയ്ത് കാനകൾ നിറഞ്ഞ് വെള്ളക്കെട്ടായതോടെ ഇതുവഴിയുള്ള സഞ്ചാരവും അപകട ഭീഷണിയുയർത്തുന്നുണ്ട്. രോഗികളെ ആശുപത്രിയിലേക്ക് പോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് പരിസരവാസികൾ പറയുന്നു.

#Constructionofdrainage #Construction #drainage of the national highway by creating severe waterlogging in Kaypamangalam; Local residents are in distress

Next TV

Related Stories
 നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 09:52 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച്...

Read More >>
പനി ബാധിച്ച് 19 -കാരന് ദാരുണാന്ത്യം

May 8, 2025 07:31 PM

പനി ബാധിച്ച് 19 -കാരന് ദാരുണാന്ത്യം

തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് 19വയസ്സുകാരന്...

Read More >>
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്;  മൂന്നുപേർ അറസ്റ്റിൽ

May 7, 2025 02:47 PM

കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

തൃശ്ശൂരിൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ചു...

Read More >>
Top Stories