കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്;  മൂന്നുപേർ അറസ്റ്റിൽ
May 7, 2025 02:47 PM | By Susmitha Surendran

തൃ​പ്ര​യാ​ർ: (truevisionnews.com)  കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക​ളാ​യ മ​ന്നാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (29), കൊ​ട്ടു​ക്ക​ൽ വീ​ട്ടി​ൽ അ​മി​ത്ത് (20), വ​ല​പ്പാ​ട് സ്വ​ദേ​ശി ചാ​ഴു​വീ​ട്ടി​ൽ കു​ട്ടി (19) എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​ന്​ രാ​ത്രി ഒ​മ്പ​തി​ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നെ എ​ട​മു​ട്ടം ജ​ങ്ഷ​ന് വ​ട​ക്ക് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും സ്കൂ​ട്ട​റി​ൽ വ​ന്ന പ്ര​തി​ക​ൾ ത​ട​യു​ക​യും ബ​സ് ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ബ​സി​ന്റെ ഡോ​ർ ഗ്ലാ​സ് പൊ​ട്ടി​ച്ച​തി​ലും തു​ട​ർ സ​ർ​വി​സ് മു​ട​ങ്ങി​യ​തി​ലും 50,000 രൂ​പ​യു​ടെ പൊ​തു​മു​ത​ലി​ന് ന​ഷ്ടം ക​ണ​ക്കാ​ക്കി. ഡ്രൈ​വ​റാ​യ നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി നാ​യ​രു​ശ്ശേ​രി വീ​ട്ടി​ൽ മ​ഹേ​ഷ് (42) വ​ല​പ്പാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ല​പ്പാ​ട് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ദാ​ശി​വ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​ബി​ൻ, പി.​കെ. അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Three people arrested case assaulting KSRTC bus driver passengers.

Next TV

Related Stories
'വേടന്‍ തുടരും'; തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ ആരാധകരുടെ പോസ്റ്റര്‍

May 6, 2025 07:34 PM

'വേടന്‍ തുടരും'; തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ ആരാധകരുടെ പോസ്റ്റര്‍

തൃശൂര്‍ പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണയുമായി...

Read More >>
കാത്തിരിപ്പിന് വിരാമം, ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂരിൽ കൊട്ടിക്കയറി പൂരാവേശം

May 6, 2025 11:47 AM

കാത്തിരിപ്പിന് വിരാമം, ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂരിൽ കൊട്ടിക്കയറി പൂരാവേശം

തൃശൂരിൽ കൊട്ടിക്കയറി പൂരാവേശം. ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ്...

Read More >>
Top Stories