ദില്ലി: (www.truevisionnews.com)ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ. ഇനി പരിശീലനമടക്കമുള്ള കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകട്ടെ, വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പിടി ഉഷ ദില്ലിയില്‍ പറഞ്ഞു.

നേരത്തെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന ഉഷയുടെ പരാമര്‍ശം വിവാദമായിരുന്നു. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്ന് ഉഷ വിമര്‍ശിച്ചു. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കിയിരുന്നു.
പിന്നാലെ കടുത്ത എതിര്‍പ്പാണ് ഉഷക്കെതിരെ ഉയര്‍ന്നത്. ലൈംഗിക പീഡന പരാതിയില്‍ നീതി ലഭിക്കാതെ തെരുവില്‍ പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ പി ടി ഉഷ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂര്‍, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. 'ലൈംഗികപീഡന പരാതി നല്‍കിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു.
നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിെേന്റ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
നീതിക്കുവേണ്ടി അത്ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്നായിരുന്നു ഒളിംബ്യന്‍ നീരജ് ചോപ്രയുടെ പ്രതികരണം. രാജ്യത്തിനായി കഠിനാധ്വാനം ചെയ്തവരാണ് കായിക താരങ്ങള്‍. ഓരോ പൗരന്റേയും അഭിമാനത്തെ സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്.
പക്ഷേ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നതെല്ലാം. വൈകാരികമായ വിഷയമാണിത്. അധികൃതര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഷയുടെ നിലപാട് ഞെട്ടിച്ചെന്നായിരുന്നു സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയയുടെ പ്രതികരണം.
PT Usha is happy that the wrestlers have ended their strike
