കോഴിക്കോട്: (truevisionnews.com) സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കിസാൻസഭ സംസ്ഥാനവൈസ് പ്രസിഡന്റുമായ ടി കെ രാജൻ മാസ്റ്റര്‍ നാളികേര വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റു. കോഴിക്കോട് എലത്തൂരിലുള്ള നാളികേര വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റെടുത്തത്.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍, ജില്ലാ അസി. സെക്രട്ടരിമാരായ അഡ്വ. പി ഗവാസ്, പി കെ നാസര്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ നാരായണക്കുറുപ്പ്, കിസാന്‍സഭ സംസ്ഥാന കൗണ്‍സില്‍ അംഗം കെ മോഹനന്‍ മാസ്റ്റര്‍,
മുന്‍ എംഎല്‍എയും കര്‍ഷക സംഘം ദേശീയ കമ്മിറ്റി അംഗവുമായ പി വിശ്വന്‍ മാസ്റ്റര്‍, കിസാന്‍ ജനത നേതാവ് രാമന്‍കുട്ടി മാസ്റ്റര്‍, നാളികേര വികസന കോർപ്പറേഷൻ എംഡി എ കെ സിദ്ധാര്‍ത്ഥന്‍, ബൈജു മേരിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
റിട്ട. അധ്യാപകനായ ടി കെ രാജൻ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് മുൻ അംഗവും കിസാൻസഭ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമാണ്. ചെയർമാനായിരുന്ന എം നാരായണൻ മാസ്റ്റര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് നിയമനം.
TK Rajanmaster took charge as the Chairman of Coconut Development Corporation
