തിരുവനന്തപുരം: എസ്എഐയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് വിലയിരുത്തലുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മാർക്ക് ലിസ്റ്റ് വിവാദത്തിനു പിന്നിൽ ഗൂഢാലോചന.

വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ വിശദീകരണം തൃപ്തികരം. എന്നാൽ, കെ വിദ്യക്കെതിരായ വ്യാജ രേഖാ ആരോപണം ഗുരുതരമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. വിദ്യക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണത്തിൽ തെളിയട്ടെ എന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
എസ്എഫ്ഐയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും ആരോപിച്ചിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണം ആസൂത്രിതമെന്നും പുറകിൽ ഗൂഢാലോചന നടന്നു എന്നും ആർഷോ ആരോപിച്ചു.
ഗുരുതര ക്രമക്കേട്ടാണ് നടന്നത്. കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടക്കണം. തെളിവുകൾ ഉണ്ട് എന്ന് പറയുന്ന കെഎസ്‌യു നേതാക്കൾ എന്തുകൊണ്ട് തെളിവ് പുറത്തു വിടുന്നില്ല. തെറ്റ് മനസ്സിലാക്കി മാപ്പ് പറയും എന്ന് പറഞ്ഞ കെഎസ്‌യു ക്കാർ എന്തുകൊണ്ട് പറയുന്നില്ല എന്നും ആർഷോ ചോദിച്ചു.
വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേട് എസ്എഫ്ഐയുടെ മുകളിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമല്ല എന്ന് വ്യക്തമാക്കിയ ആർഷോ വിഷയത്തിൽ സംഘടനാ നിലപാട് വ്യക്തമാക്കിയെന്ന് അറിയിച്ചു. അത് നിഷ്കളങ്കമായ ശ്രമം അല്ല. തനിക്ക് ഈ വിവാദത്തിൽ പങ്കുണ്ട് എന്ന തരത്തിൽ വരെ ആരോപണം ഉന്നയിച്ചു. എന്നാൽ ഇതിന്റെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല എന്നും പറഞ്ഞു.
CPIM State Secretariat has assessed that it is a planned move to destroy SfI.
