പഴമയുടെ കൂട്ടിന് അവസാനം; ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

പഴമയുടെ കൂട്ടിന് അവസാനം; ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു
Jun 9, 2023 05:15 PM | By Kavya N

കൊല്ലം :  (truevisionnews.com)  കൊല്ലം നഗരത്തിൽ 58 വർഷമായി പ്രവർത്തിച്ചു വരികയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന . ജൂൺ 15-ന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും ഇവിടെ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കൽ ചടങ്ങുകൂടി കഴിഞ്ഞിട്ട് അത് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു അധികൃതർ .

അതോടെ ജൂൺ 30 വരെ പ്രവൃത്തി ദിവസം നീട്ടി. ഈ വാർത്ത ജീവനക്കാർക്കും ഇവിടെ സ്ഥിരമായി എത്തുന്നവർക്കും ഏറെ വിഷമം നിറഞ്ഞ ഒന്നായിരുന്നു . ഇവിടെ സ്ഥിരമായി ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും ഉദ്യോഗസ്ഥർ, വിരമിച്ചവർ, ബ്രോക്കർമാർ, ഡോക്ടർമാർ, എഴുത്തുകാർ തുടങ്ങി നിരവധിപേർ എത്താറുണ്ട്. ‘ഇരിപ്പ് ബാച്ച്’ എന്നാണ് ഇവരെ വിശേഷിപ്പിക്കാറ്. പക്ഷെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വരുമാനം കുറയാനും മികച്ച സേവനം ഉപഭോക്താക്കൾക്ക് കൊടുക്കാൻ സാധിക്കാതെയുമായി.

ഇതോടെ പരാതികൾ വർധിക്കാനും വരുമാനം കുറയാനും തുടങ്ങി. അതോടൊപ്പം കൊവിഡും കാര്യമായ പ്രതിസന്ധി സൃഷ്ട്ടിച്ചു. 90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ ഭക്ഷണം കൊടുക്കാൻ രണ്ടു പേർ മാത്രമേ ഉള്ളു. കഴിഞ്ഞ 15 വർഷമായി ഇവിടെ നിയമനങ്ങളൊന്നും നടന്നിട്ടില്ല. മാത്രവുമല്ല വരുമാനം ഇല്ലാത്തതുകൊണ്ട് വാടകയും ശമ്പളവുമെല്ലാം പ്രതിസന്ധിയിൽ ആയതോടെയാണ് ഇത് അടയ്ക്കാൻ തീരുമാനിച്ചത്.

നിലവിൽ ഇവിടെയുള്ള ജീവനക്കാരെ കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിലേക്കും മാറ്റും. ഇവിടെ ഇപ്പോൾ ആകെ 20 ജീവനക്കാരാണുള്ളത്. 1965 ജൂലായ് 27-നാണ് കൊല്ലം കപ്പലണ്ടിമുക്കിൽ ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് ഇവിടെ തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതിനുശേഷം അർച്ചന, ആരാധന തിയേറ്റർ സമുച്ചയത്തിലേക്ക് മാറ്റുകയായിരുന്നു.

An end to the cage of old; Indian Coffee House ceases operations

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories