'എപ്പോഴോ എസ്​.എഫ്​.ഐക്കാരിയായ വിദ്യ ചെയ്ത കുറ്റം സംഘടനയുടെ തലയിൽ കെട്ടിവെക്കരുത്'; വിദ്യയെ തള്ളിയും ആർഷോയെ പിന്തുണച്ചും മന്ത്രി എം.ബി. രാജേഷ്

'എപ്പോഴോ എസ്​.എഫ്​.ഐക്കാരിയായ വിദ്യ ചെയ്ത കുറ്റം സംഘടനയുടെ തലയിൽ കെട്ടിവെക്കരുത്'; വിദ്യയെ തള്ളിയും ആർഷോയെ പിന്തുണച്ചും മന്ത്രി എം.ബി. രാജേഷ്
Jun 8, 2023 08:43 PM | By Nourin Minara KM

തിരുവനന്തപുരം: (www.truevisionnews.com)എറണാകുളം മഹാരാജാസ്​ കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച്​ ഗെസ്റ്റ്​ ലെക്​ചറർ നിയമനം നേടിയ കെ. വിദ്യയെ തള്ളിയും എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദത്തിൽ​പെട്ട എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പിന്തുണച്ചും മന്ത്രി എം.ബി. രാജേഷും രംഗത്ത്​.

പഠിക്കുന്ന കാലത്ത്​ എപ്പോഴോ വിദ്യ എസ്​.എഫ്​.ഐക്കാരി ആയിരുന്നതിനാൽ അവർ ചെയ്ത കുറ്റം എസ്​.എഫ്​.ഐയുടെ തലയിൽ കെട്ടിവെക്കുന്നത്​ അംഗീകരിക്കാനാവില്ല. അങ്ങനെ ലക്ഷക്കണക്കിന്​ ആളുകൾ എസ്​.എഫ്​.ഐയിൽ പ്രവർത്തിച്ചിട്ടുണ്ട്​. അവരെല്ലാം അത്​ കഴിഞ്ഞ്​ ഏതെങ്കിലുമൊക്കെ തെറ്റായ പ്രവർത്തനങ്ങളിൽ ചെന്നുപെട്ടാൽ അതിന്​ എസ്​.​എഫ്​.ഐ എന്തുപിഴച്ചു -മന്ത്രി ചോദിച്ചു.

വിഷയത്തെ എസ്​.എഫ്​.ഐയുടെ തലയിൽ കെട്ടിവെക്കാൻ ചില മാധ്യമങ്ങളാണ്​ ശ്രമിക്കുന്നത്​. 24 മണിക്കൂർ ഒരു മുൻമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തിട്ട്​ ഒരു വാർത്തയും പത്രങ്ങളിൽ കണ്ടില്ല. ആ മുൻ മന്ത്രിയുടെ പേഴ്​സനൽ സ്റ്റാഫ്​ അംഗത്തെ പൊലീസ്​ അറസ്റ്റ്​ ചെയ്ത വാർത്ത എവിടെയോ ഒറ്റക്കോളത്തിൽ കണ്ടു. ആർഷോക്കെതിരെ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്​. അസംബന്ധം പറയുന്നതിന്​ അതിരുവേണം. ഒരു ചെറുപ്പക്കാരനെക്കുറിച്ച്​ ഇങ്ങനെ അടിസ്ഥാനരഹിതമായി ആരോപണങ്ങൾ പറഞ്ഞുപരത്തുന്നത്​ ശരിയല്ല. എന്തായാലും പറഞ്ഞതെല്ലാം ചിലമാധ്യങ്ങൾ ഇന്ന്​ മാറ്റിപ്പറഞ്ഞിട്ടുണ്ട്​. അത്​ നന്നായി. പ്രിൻസിപ്പൽ ആദ്യംകിട്ടിയ വിവരമനുസരിച്ചാണ്​ അഭിപ്രായം പറഞ്ഞത്.

പ്രിൻസിപ്പൽ പിന്നീടത്​ തിരുത്തിയില്ലേ, എന്നിട്ടും അതേക്കുറിച്ച്​ ഒരു മാധ്യമങ്ങളും കാര്യമായി വാർത്ത നൽകിയില്ല. മാധ്യമങ്ങൾ അൽപമെങ്കിലും സത്യസന്ധത പുലർത്തണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടിയായി പറഞ്ഞു. രാഷ്​​ട്രീയം പറയേണ്ട സമയത്ത്​ പറയുകതന്നെ ചെയ്യും. അതിന്​ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടോ സ്ഥാപിതതാൽപര്യമോ ഇല്ല. അതുള്ളവർക്ക്​ പ്രയാസംവരും. ഞങ്ങൾക്കതില്ല, അതുകൊണ്ടാണ്​ കടുത്തഭാഷയിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയാനാകുന്നതെന്നും എ.ബി. രാജേഷ്​ പറഞ്ഞു.

By rejecting Vidya and supporting Arsho, Minister M.B. Rajesh

Next TV

Related Stories
#MallikarjunKharge | കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം; ബി.ജെ.പിയെ  രൂക്ഷമായി വിമര്‍ശിച്ച്- ഖാര്‍ഗെ

Sep 27, 2023 08:41 PM

#MallikarjunKharge | കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്- ഖാര്‍ഗെ

കലാപം നിയന്ത്രണവിധേയമാക്കാന്‍, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ...

Read More >>
#congress | പ്രധാനമന്ത്രിയുടെ റാലികള്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

Sep 27, 2023 08:49 AM

#congress | പ്രധാനമന്ത്രിയുടെ റാലികള്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

വനിതാ സംവരണ ബില്ലിനെ എതിര്‍ത്തെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി ‘സര്‍ട്ടിഫൈഡ് നുണയന്‍’ ആണെന്നായിരുന്നു...

Read More >>
#BJP | തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ടു

Sep 26, 2023 06:31 AM

#BJP | തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ടു

മുതിർന്ന നേതാക്കളെ ബി.ജെ.പി സംസ്ഥാന നേതാക്കൾ നിരന്തരം അപമാനിച്ചെന്നാരോപിച്ചാണ് സുപ്രധാനമായ തീരുമാനം അണ്ണാ ഡി.എം.കെ...

Read More >>
#CPIM| ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം -എംവി ഗോവിന്ദൻ

Sep 25, 2023 05:48 PM

#CPIM| ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം -എംവി ഗോവിന്ദൻ

സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം...

Read More >>
#keralacongress(m ) | ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതുവികാരം -ജോസ് കെ മാണി

Sep 24, 2023 11:24 PM

#keralacongress(m ) | ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതുവികാരം -ജോസ് കെ മാണി

കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ട്. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം...

Read More >>
Top Stories