കണ്ണൂർ: (www.truevisionnews.com)കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കണിച്ചാർ സ്വദേശി വി.ഡി. ജിന്‍റോ (39) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. കുത്തേറ്റ ജിന്‍റോ റോഡിൽ കിടന്ന് ചോര വാർന്നാണ് മരിച്ചത്.

മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്‍റോ. അറസ്റ്റിലായ രണ്ടു പേരും നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ജിന്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ ഇരുവരും മോഷണത്തിന് ശ്രമിച്ചു , പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
The murder of a lorry driver in Kannur; Two people were arrested