മൂത്രത്തില്‍ നിറവ്യത്യാസമുണ്ടോ? കാരണം ഇവയും ആവാം...

മൂത്രത്തില്‍ നിറവ്യത്യാസമുണ്ടോ? കാരണം ഇവയും ആവാം...
Nov 20, 2021 06:09 PM | By Kavya N

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ മൂത്രാശയ അണുബാധയുടെ ( UIrinary Tract Infection ) ഭാഗമായോ മറ്റോ മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. അധികവും ഇത്തരം സാഹചര്യങ്ങളില്‍ കലങ്ങിയിരിക്കുന്ന അവസ്ഥയിലാണ് ( Cloudy Urine ) മൂത്രം കാണപ്പെടുന്നത്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നാം കഴിക്കുന്ന ഭക്ഷണവും ഇതിന് കാരണമാകാം. അത്തരത്തില്‍ കാരണമാകുന്ന ആറ് ഭക്ഷണങ്ങളെയാണ് ഇനി പട്ടികപ്പെടുത്തുന്നത്.

ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം. പ്രത്യേകിച്ച് 'പ്രോസസ്ഡ് ഫുഡ്', കാന്‍ഡ് ഫുഡ്, പ്രോസസ് ചെയ്ത മീറ്റ് എന്നിവയെല്ലാമാണ് ഇതിന് കാരണമാകുന്നത്.

'ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്'ഉം ചിലരില്‍ മൂത്രം കലങ്ങിയിരിക്കാന്‍ കാരണമാകാറുണ്ട്. പാക്കേജ്ഡ് ഫുഡുകളില്‍ പലതിലും 'ഹൈ ഫ്രക്ടോസ് കോണ്‍ സിറപ് ഉള്‍പ്പെടാറുണ്ട്.

ചിലരില്‍ പാലുത്പന്നങ്ങളും മൂത്രം കലങ്ങിയിരിക്കാന്‍ കാരണമാകാറുണ്ട്. ശരീരത്തിലെ 'ഫോസ്ഫറസ്' അളവ് വര്‍ധിപ്പിക്കുന്നു എന്നതിനാലാണിത് സംഭവിക്കുന്നത്.ചില സാഹചര്യങ്ങളില്‍ ചിലയിനം 'സീ ഫുഡ്'ഉം മൂത്രത്തിന് നിറവ്യത്യാസം വരുത്തിയേക്കാം. യൂറിക് ആസിഡിന്റെ അളവില്‍ വര്‍ധനവ് വരുന്നത് മൂലമാണിത്.

'റെഡ് മീറ്റ്', ചിക്കന്‍ എന്നിവയും ചിലരില്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം. ഇതും ഫോസ്ഫറസിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്.മദ്യപാനം അമിതമാകുമ്പോഴും മൂത്രം കലങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാം. മദ്യം അമിതമാകുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുന്നു. ഇതാണ് മൂത്രത്തിന് നിറവ്യത്യാസമുണ്ടാകാന്‍ കാരണമാകുന്നത്.

Is there discoloration in the urine? Because these can also be ...

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories