ഹൈദരാബാദിലും നാടിനെ നടുക്കി ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം. പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്തു മാറ്റി മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു. ശരീരഭാഗങ്ങൾ പല കഷണങ്ങളായി വെട്ടിമുറിക്കുകയും ചെയ്ത കേസിൽ ബി. ചന്ദ്ര മോഹൻ (48) എന്നയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
വൈ. അനുരാധ റെഡ്ഡിയാണ് (55) കൊല്ലപ്പെട്ടത്. മൂസി നദിക്കു സമീപം അഫ്സൽ നഗർ കമ്യൂണിറ്റി ഹാളിനു എതിർ വശത്തുള്ള മാലിന്യ കൂമ്പാരത്തിൽ കറുത്ത കവറിൽ അജ്ഞാത സ്ത്രീയുടെ തല കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ പൊലീസ് അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുകൊണ്ടുവന്നത്. എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്. സൗത് ഈസ്റ്റ് സോൺ ഡി.സി.പി സി.എച്ച്. രൂപേഷ് പറയുന്നതിങ്ങനെ;
ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്ര മോഹനെ കസ്റ്റഡിയിലെടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയും കൊല്ലപ്പെട്ട അനുരാധയും തമ്മിൽ അടുപ്പത്തിലായിരുന്നു. പ്രതിയുടെ വീടിന്‍റെ താഴത്തെ നിലയിലാണ് സ്ത്രീയും താമസിച്ചിരുന്നത്. 2018ൽ പല തവണകളായി ഏഴു ലക്ഷത്തോളം രൂപ സ്ത്രീയിൽനിന്ന് പ്രതി വായ്പയായി വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് അനുരാധ പ്രതിയെ പലതവണ സമീപിച്ചെങ്കിലും കൊടുക്കാൻ തയാറായില്ല.
ഒടുവിലാണ് സ്ത്രീയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം മെയ് 12നാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. പണത്തെ ചൊല്ലി ഇരുവരും തർക്കിക്കുകയും പിന്നാലെ പ്രതി കത്തിയെടുത്ത് സ്ത്രീയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. വയറ്റിലും നെഞ്ചിലും ഗുരുതരമായി കുത്തേറ്റ സ്ത്രീ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ കട്ടിങ് മെഷീനിന്‍റെ സഹായത്തോടെ തലയറുത്തുമാറ്റി. കൈകാലുകൾ മുറിച്ചുമാറ്റി ഫ്രിഡ്ജിലും ബാക്കി ശരീരഭാഗങ്ങൾ പെട്ടിയിലും സൂക്ഷിച്ചു.
രണ്ടു ദിവസം കഴിഞ്ഞാണ് സ്ത്രീയുടെ തല മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുന്നത്. ഘട്ടംഘട്ടമായി ബാക്കി ഭാഗങ്ങളും വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനിടെ സ്ത്രീയുടെ ഫോണിൽനിന്ന് അടുത്ത ബന്ധുക്കൾക്ക് നിരന്തരം സന്ദേശങ്ങളും അയച്ചു. ഇതിലൂടെ സ്ത്രീ ജീവനോടെയുണ്ടെന്ന് അടുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഡൽഹിയിൽ അഫ്താബ് എന്ന യുവാവ് കാമുകിയായ ശ്രദ്ധ വാക്കറിനെയും സമാനരീതിയിലാണ് കൊലപ്പെടുത്തിയത്. കൊലക്കുശേഷം മൃതദേഹം 35 കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു.
After stabbing his partner to death, he removed his head and left it in a garbage dump.