ന്യൂഡൽഹി: (truevisionnews.in) പുതിയ പാർലിമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാഷ്ട്രപതിയെ മാറ്റി നിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ചൂണ്ടി കാട്ടിയാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രസ്താവന പുറത്തിറക്കിയേക്കും .

എന്നാൽ വിവാദം തുടരുമ്പോഴും ലോക്സഭാ സെക്രട്ടറി ജനറൽ പാർലിമെന്റ് അംഗങ്ങൾക്ക് ക്ഷണക്കത്തയച്ചു.രാജ്യത്തിന്റെ പൊതു സ്വത്തായ പാർലിമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ സംഭവനയാണെന്ന രീതിയിലാണ് ബി ജെ പി അവതരിപ്പിക്കുന്നത് .കൂടാതെ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടിലാണ് കോൺഗ്രസ്.
The opposition has called for a boycott of the new parliament inauguration ceremony
