ന്യൂഡൽഹി : (www.truevisionnews.com) ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് ‘ധോണിപ്പട’ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്.

നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. 224 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ചെന്നൈ ഡൽഹിയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിനൊതുക്കുകയായിരുന്നു.
58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡൽഹിയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകൾ നേടി.
മോശം ബാറ്റിംഗ് തുടക്കമായിരുന്നു ഡല്‍ഹിക്ക്. രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വി ഷായെ (5) നഷ്ടമായി. അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടും (3) മടങ്ങി.
തൊട്ടടുത്ത പന്തില്‍ റിലീ റൂസ്സോയെ (0) ചാഹര്‍ ബൗള്‍ഡാക്കി. യഷ് ദുള്‍ (13), അക്‌സര്‍ പട്ടേല്‍ (15), അമന്‍ ഹക്കീം ഖാന്‍ (7) എന്നിവരും നിരാശപ്പെടുത്തി. ചെന്നൈയ്ക്കായി ഡെവോണ്‍ കോണ്‍വെ (51 പന്തില്‍ 87)- റിതുരാജ് ഗെയ്കവാദ് (50 പന്തില്‍ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
'Dhoni' secures playoffs in IPL; Defeated Delhi Capitals by 77 runs
