കാസർഗോഡ് : ചാമുണ്ഡിക്കൊപ്പം ക്ഷേത്ര മുറ്റത്ത് മമ്മത് തെയ്യം ഉറഞ്ഞാടുമ്പോൾ കേരളത്തിന് പോലും അത് പുതിയ അറിവായിരിക്കും. കാസർഗോഡ് ജില്ലയിലെ മാവ്വേനി കുലോത്ത് ആണ് കഴിഞ്ഞ 150 വർഷത്തോളമായി ആചാരനുഷ്ടാന ത്തിൻ്റെ ഭാഗമായി ഒരു മുസ്ലീം പേരിൽ കലന്തർ മുക്രി എന്ന മമ്മത് തെയ്യം മറ്റ് തെയ്യങ്ങൾക്കൊപ്പം കെട്ടിയാടുന്നത്.

നീലേശ്വരം രാജകുടുംബത്തിൻ്റെ കീഴിലുള്ള മൗവ്വേനി കൂലോത്ത് മേടം 28നാണ് കളിയാട്ടം. മല ചാമുണ്ഡിക്കൊപ്പം, വെള്ള നിറത്തിലെ ജുബ്ബയും, ചുവന്ന തലയിൽ കെട്ടും താടിയുമായാണ് മമ്മത് തെയ്യത്തിൻ്റെ അരങ്ങേറ്റം.
ഇരിക്കൂറിൽ നിന്ന് മരംമുറിക്കാനെത്തിയ കോയിക്കൽ മമ്മദ് എന്ന കലന്തർമുക്രി മല ചാമുണ്ഡിയുടെ ആരൂഡ സ്ഥാനമായ വള്ളിമല കോട്ടയിലെ കിഴക്കൻ കാവിലെ മരം മുറിക്കരുതെന്ന നാട്ട് മൂപ്പൻ്റെ വിലക്ക് ലംഘിച്ച് മരം മുറിക്കുകയും കോപാകുലനായ മല ചാമുണ്ഡി മരം വീഴ്ത്തി മമമദിനെ കൊന്നുവെന്നും പിന്നീട് ദൈവക്കരുവാക്കി ഒപ്പം കൂട്ടിയെന്നുമാണ് ഐതീഹ്യം.
മാവ്വേനിയിലെ പുരാതന മുസ്ലീം കുടുംബമായ മിയാനത്ത് കുടുംബമാണ് മമ്മദ് തെയ്യത്തിന് നിസ്കാരതട്ടും,മെതിയടിയും നൽകേണ്ടത്. ക്ഷേത്ര മുറ്റത്ത് ബാങ്ക് വിളിയും നിസ്കാരവും കഴിഞ്ഞാൽ മിയാനത്ത് കുടുംബത്തിലെ ആളുകൾ നേർച്ചയായി കോഴി, കാണിക്ക ,പുകയില ,വെറ്റില ,അടക്ക എന്നിവ സമർപ്പക്കണം.
മിയാനത്ത് തറവാട്ടിലെ എംഎ നസീറാണ് മമ്മദ് തെയ്യമായി കെട്ടിയാടുന്നത് ,മൗവ്വേനി കൂടാതെ കമ്പല്ലൂർ കോട്ടയിൽ തറവാട് ,മാലോം കുലോം , പെരളം കാവ് എന്നിവിടങ്ങളിലും മാപ്പിള തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട്.
ക്ഷേത്ര മുറ്റത്ത് നിസ്കരിച്ച് ,ബാങ്ക് വിളിച്ച് നിറഞ്ഞാടുന്ന തെയ്യം സമകാലിക സമൂഹത്തിൽ ഒരു ആചാരത്തിനപ്പുറം കൊട്ടിഘോഷിക്കേണ്ട നാടിൻ്റെ നന്മയാണ് കെട്ടിയിറക്കപ്പെട്ട് വിവാദമുണ്ടാക്കുന്ന കേരള സ്റ്റോറികൾക്കപ്പുറം നമ്മുടെ നാട് തന്നെ മുഴുവൻ അറിയണം ഇത്തരത്തിലുള്ള റിയൽ കേരള സ്റ്റോറികൾ
Mammat Theyam in the Temple Courtyard: Real Stories of Folklore Kerala
