തീവണ്ടി യാത്രകള്‍ എന്നത് മനസ്സും ശരീരവും ഒരുപോലെ എല്ലാവരും ആസ്വദിക്കുന്ന ഒന്നാവും. പ്രത്യേകിച്ച് ഗംഭീരമായ ഭൂപ്രകൃതിയിലൂടെയുള്ള ട്രെയിന്‍ യാത്രകള്‍ വേറെ ഒരു തലത്തിലേക്ക് നമ്മളെ എത്തിക്കും. ആയാസരഹിതമായ ഒരു യാത്ര തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സമയങ്ങളില്‍ ട്രെയിനുകള്‍ മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും. ഇന്ത്യയിലും അതിമനോഹരമായ തീവണ്ടി യാത്രകള്‍ അനുഭവിച്ച് അറിയണം.

അതിമനോഹരമായ കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ അറിയാം:
ഗോവ എക്‌സ്പ്രസ്: വാസ്‌കോ ഡ ഗാമ മുതല്‍ ലോണ്ട വരെ
ഗോവയിലെ വാസ്‌കോഡ ഗാമയില്‍ നിന്ന് കര്‍ണാടകയിലേക്ക് ലാന്‍ഡോയിലേക്കുള്ള ഗോവ എക്‌സ്പ്രസിലെ യാത്ര മികച്ചൊരു അനുഭവമായിരിക്കും. ശാന്തമായ കടല്‍ത്തീരങ്ങളുടെയും പശ്ചിമഘട്ട മലനിരകളുടെയും ദൂദ്സാഗര്‍ വെള്ളച്ചാട്ടത്തിന്റെയും ഗംഭീരമായ പ്രകൃതിദൃശ്യങ്ങള്‍ ഈ യാത്രയില്‍ കാണാം. മണ്‍സൂണ്‍ സമയങ്ങളില്‍ ഈ പ്രദേശം കൂടുതല്‍ സുന്ദരമാകും. യാത്രാ സമയം - ഏകദേശം 2-3 മണിക്കൂര്‍.
ദി ഇന്ത്യന്‍ മഹാരാജ ഡെക്കാന്‍ ഒഡീസി: മുംബൈ മുതല്‍ ഡല്‍ഹി വരെ
ഇന്ത്യയിലെ ഏറ്റവും ആഡംബരമുള്ള ട്രെയിന്‍ യാത്രകളില്‍ ഒന്നാകും, ദി ഇന്ത്യന്‍ മഹാരാജ ഡെക്കാന്‍ ഒഡീസിയിലെ മുംബൈ മുതല്‍ ഡല്‍ഹി വരെയുള്ള യാത്ര. സ്റ്റീം ബാത്ത്, ആയുര്‍വേദ സ്പാകള്‍, പ്രാദേശികവും ലോകോത്തരവുമായ സവിശേഷ വിഭവങ്ങള്‍. പ്രാദേശിക കാര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ത്യയുടെ മികച്ച ഭൂപ്രകൃതിയിലൂടെ പര്യവേക്ഷണം ചെയ്യാനും ഈ യാത്രയിലൂടെ കഴിയും. യാത്രാ സമയം - 7 രാത്രിയും 8 പകലും.
ദി ഹിമാലയന്‍ ക്യൂന്‍: കല്‍ക്ക മുതല്‍ ഷിംല വരെ
മണിക്കൂറില്‍ 16 കിലോമീറ്റര്‍ മാത്രം വേഗതയില്‍ സഞ്ചരിക്കുന്ന ദി ഹിമാലയന്‍ ക്യൂന്‍-ലൂടെയുള്ള യാത്രകളും ഗംഭീരമാണ്. ഈ ട്രെയിന്‍ കല്‍ക്കയില്‍ നിന്ന് 82 പാലങ്ങള്‍ക്കും 102 തുരങ്കങ്ങളും ഒക്കെ കടന്ന് അഞ്ചര മണിക്കൂര്‍ കൊണ്ട് ഷിംലയിലെത്തും. ഹിമാലയന്‍ നിരകളും താഴ്‌വരകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും ഒക്കെ ഈ യാത്രയില്‍ നിങ്ങള്‍ കടന്നുപോകും. യാത്രാ സമയം - ഏകദേശം 6 മണിക്കൂര്‍.
ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ: ജല്‍പായ്ഗുരി മുതല്‍ ഡാര്‍ജിലിംഗ് വരെ
ഡാര്‍ജിലിംഗിലെ സ്റ്റീം ട്രെയിനും റെയില്‍പാതയുമൊക്കെ ഇപ്പോള്‍ ലോക പൈതൃക സൈറ്റാണ്. തേയിലത്തോട്ടങ്ങള്‍ക്കും നിബിഡ വനങ്ങളും, ഹിമാലയന്‍ പര്‍വ്വതനിരകളുടെ ഗംഭീരമായ കാഴ്ചകളും, പ്രാദേശിക മാര്‍ക്കറ്റുകളും ഒക്കെ ഈ യാത്രയില്‍ കാണാം. തെളിഞ്ഞ ദിവസങ്ങളില്‍ മഞ്ഞുമൂടിയ കാഞ്ചന്‍ജംഗയുടെ അറ്റം കാണാനും സാധിക്കും. യാത്രാ സമയം - ഏകദേശം 7 മണിക്കൂര്‍.
ഐലന്‍ഡ് എക്‌സ്പ്രസ്: കന്യാകുമാരി മുതല്‍ തിരുവനന്തപുരം ഐലന്‍ഡ് എക്‌സ്പ്രസ്
മാത്രമല്ല കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെയുള്ള ഏത് ട്രെയിന്‍ യാത്രകളും ആവേശകരമാണ്. പച്ചപ്പും, തെങ്ങിന്‍ത്തോട്ടങ്ങളും നിറഞ്ഞ പ്രദേശത്തിന്റെ കാഴ്ചകള്‍ ഈ യാത്രയില്‍ ആസ്വദിക്കാം. തമിഴ്‌നാട് -കേരള അതിര്‍ത്തി ഗ്രാമജീവിതത്തിന്റെ ഏറ്റവും മികച്ച കാഴ്ചകളിലേക്കാവും ഈ ട്രെയിന്‍ യാത്ര കൂട്ടിക്കൊണ്ടുപോകുന്നത്. യാത്രാ സമയം - ഏകദേശം 1 - 2 മണിക്കൂര്‍.
മാതേരന്‍ ട്രെയിന്‍ യാത്ര മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കം ചെന്ന ട്രെയിന്‍ റൂട്ടുകളിലൊന്നാണിത്. മഹാരാഷ്ട്രയിലെ ഏക പൈതൃക റെയിലുകളിലൊന്നാണിത്. 1900-കളുടെ തുടക്കത്തില്‍ നിര്‍മ്മിച്ച ഈ പാതയി വെറും 20 കി.മീ. മാത്രമാണ് ദൂരമുള്ളത്. പ്രകൃതിരമണീയമായ മലനിരകളിലൂടെ കടന്നുപോകുന്ന ഈ ട്രെയിന്‍ യാത്ര ദൂരം കുറവാണെങ്കിലും ആവേശകരമായിരിക്കും. യാത്രാ സമയം - ഏകദേശം 2.5 മണിക്കൂര്‍.
മറ്റ് ട്രെയിന്‍ യാത്രകള്‍
ശ്രീനഗര്‍ മുതല്‍ ബനിത്താള്‍ വരെയുള്ള ട്രെയിന്‍ യാത്ര അവിസ്മരണീയമാണ്. ജമ്മു മുതല്‍ ഉധംപൂര്‍ വരെയുള്ള 158-ലധികം പാലങ്ങളും 20 ടണലുകളും ഉള്‍പ്പെടുന്ന ട്രെയിന്‍ യാത്രയും ഗംഭീരമാണ്. ഊട്ടിയിലെ നീലഗിരി മലനിരകളിലൂടെയുള്ള നീലഗിരി മൗണ്ടന്‍ റെയില്‍വേ, ഷോര്‍ണൂരില്‍ നിന്ന് നിലമ്പൂര്‍ വരെയുള്ള യാത്ര, തമിഴ്‌നാട് രാമേശ്വരം പാമ്പന്‍ പാലത്തിന്റെ കീഴിലൂടെയുള്ള കടലിലൂടെയുള്ള കടന്നുപോകുന്ന റെയില്‍ പാതയിലെ ട്രെയിന്‍ യാത്രകള്‍ ഇങ്ങനെ പല തീവണ്ടി യാത്രകള്‍ക്കും രാജ്യത്ത് അവസരമുണ്ട്.
Exciting and mesmerizing train journeys; Come let's have fun
