വടകര : മാഹി വിദേശമദ്യവുമായി വടകര സ്വദേശി പിടിയിൽ. ഇന്നലെ പൊന്മേരിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

19 കുപ്പികളിലായി 180 മില്ലി മാഹി വിദേശ മദ്യം ആണ് വടകര സ്വദേശി ചേരികട്ടിൽ പൊയിൽ ബാലകൃഷ്‌ണനിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.
വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ പി പിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് സി കെ ,സി ഇ ഒ വിനോദ് കോളയാട് എന്നിവർ പങ്കെടുത്തു.
A native of Vadakara arrested with Mahi foreign liquor
