ആലുവ : ആലുവയിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പതിനേഴുകാരൻ മരിച്ചു.

ഇന്ന് രാത്രിയോടെ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിലാണ് സംഭവം നടക്കുന്നത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെൺകുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു.
ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. പുഴയിലേക്ക് ചാടിയ പെൺകുട്ടിയും രക്ഷിക്കാൻ ശ്രമിച്ച ഗൗതവും ഒഴുക്കിൽപെടുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
നാട്ടുകാര് ചേർന്ന് ഇരുവരെയും കരയിലേക്ക് എത്തിച്ചു. എന്നാൽ, ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഗൗതം മരിച്ചു. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
A 17-year-old who jumped into the river to save the girl met a tragic end
