ഞെട്ടൽ മാറാതെ വടകര; മൂരാടിലെ വാഹനാപകടം; മരിച്ച നാലുപേരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു

ഞെട്ടൽ മാറാതെ വടകര; മൂരാടിലെ വാഹനാപകടം; മരിച്ച നാലുപേരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു
May 12, 2025 11:45 AM | By Susmitha Surendran

വടകര: (truevisionnews.com) ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് വടകരയെ ഞെട്ടിച്ച അപകടം ഉണ്ടായത് . കല്യാണ സല്‍ക്കാരത്തിന് ബന്ധുക്കളുമായി കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.

കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ന്യൂമാഹിയിലെ പെരുമുണ്ടേരി കണ്ണാട്ടില്‍ മീത്തല്‍ റോജ (55), ഒളവിലം പറമ്പത്ത് നളിനി (62),അഴിയൂര്‍ പാറേമ്മല്‍ രജനി (50), മാഹി റെയില്‍വെ സ്റ്റേഷനു സമീപം കോട്ടാമല കുന്നുമ്മല്‍ ഷിഗിന്‍ ലാല്‍ (40)എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ പോലീസെത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു.

വടകര എം എൽ എ കെ കെ രമ , ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്തു ഉൾപ്പടെയുള്ളവർ രാവിലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ഇരു വാഹങ്ങളും ഒരേ ദിശയിൽ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ അവ്യക്തത ഉണ്ടെന്നും സി സി ടി വി ഉൾപ്പടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പയ്യോളി സി ഐ അറിയിച്ചു. മരിച്ചവര്‍ ബന്ധുക്കളാണ്. വടകര ഗവ ജില്ലാ ആശുപത്രിയിൽ നിന്നാണ് പോസ്റ്റ് മോർട്ടം.

Moorad road accident Postmortem proceedings begun four deceased

Next TV

Related Stories
നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

Jun 17, 2025 06:08 AM

നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയ൪ത്തി കോൺഗ്രസ് പ്രവർത്തകർ...

Read More >>
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories