മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പക, നവ വരനെ വഴിയിൽ തടഞ്ഞ് വെട്ടികൊന്നു

മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പക, നവ വരനെ വഴിയിൽ തടഞ്ഞ്  വെട്ടികൊന്നു
Mar 22, 2023 10:06 PM | By Susmitha Surendran

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പകയിൽ നവ വരനോട് ഭാര്യാപിതാവിന്‍റെ കൊടും ക്രൂരത. ഭാര്യ പിതാവും ബന്ധുക്കളും ചേർന്ന് നവ വരനായ യുവാവിനെ വെട്ടിക്കൊന്നു.

കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗൻ ആണ് ഭാര്യാ പിതാവിന്‍റെ പകയിൽ ജീവൻ നഷ്ടമായത്. ജോലി കഴിഞ്ഞ് ബൈക്കിൽ പോവുകയായിരുന്ന ജഗനെ വഴിയിൽ തടഞ്ഞ് നിർത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവം ഇങ്ങനെ...

തമിഴ്നാട്ടിലെ കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കൻ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗൻ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.

ഒടുവിൽ ഇവരുടെ സമ്മതമില്ലാതെ ഒളിച്ചോടിയായിരുന്നു വിവാഹം നടത്തിയത്. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. ടൈൽസ് പണിക്കാരനായ ജഗൻ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്ന വഴിയിൽ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ആക്രമിക്കുകയായിരുന്നു.

കെ ആർ പി അണക്കെട്ടിന് സമീപം കാത്തുനിന്ന അക്രമികൾ ജഗനെ തടഞ്ഞുനിർത്തി നിരവധി തവണ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളും ശങ്കറിന്‍റെ ബന്ധുക്കൾ തന്നെയാണ്. കൊലയ്ക്ക് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു.

കാവേരിപട്ടണം പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാൻ നാട്ടുകാരും ജഗന്‍റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

കൃഷ്ണഗിരി എസ്‍ പി സരോജ് കുമാർ ഠാക്കൂർ, ഡി എസ് പി തമിഴരസി എന്നിവരെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് എസ് പിയും ഡി എസ് പിയും വ്യക്തമാക്കുകയും ചെയ്തു.

The new groom was stopped and killed on the way out of revenge for marrying his daughter after falling in love with her

Next TV

Related Stories
കോട്ടയത്ത് പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Jun 2, 2023 09:18 PM

കോട്ടയത്ത് പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയത്ത് പോക്സോ കേസിൽ മധ്യവയസ്കൻ...

Read More >>
പൊതുസ്ഥലത്ത് ലൈംഗികതക്ക് ശ്രമിച്ചപ്പോൾ എതിർത്ത കാമുകിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

Jun 2, 2023 09:17 PM

പൊതുസ്ഥലത്ത് ലൈംഗികതക്ക് ശ്രമിച്ചപ്പോൾ എതിർത്ത കാമുകിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

ടൂറിനിടെ ബീച്ച് തീരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് കാമുകൻ യുവതിയോട് ലൈംഗികതക്ക് ശ്രമിച്ചത്. എന്നാൽ യുവതി ഇത്...

Read More >>
കോഴിക്കോട് കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Jun 2, 2023 11:36 AM

കോഴിക്കോട് കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴി...

Read More >>
അഞ്ച് വയസുകാരനെ വെട്ടി കൊലപ്പെടുത്തി അമ്മ; തല ഭാഗം പാകം ചെയ്ത് ഭക്ഷിച്ചു

Jun 2, 2023 11:35 AM

അഞ്ച് വയസുകാരനെ വെട്ടി കൊലപ്പെടുത്തി അമ്മ; തല ഭാഗം പാകം ചെയ്ത് ഭക്ഷിച്ചു

ഹനാ മുഹമ്മദ് കുട്ടിയുടെ തലയില്‍ വെട്ടുകത്തിയുപയോഗിച്ച് മൂന്ന് തവണ വെട്ടിയാണ് കൊല ഉറപ്പ് വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍...

Read More >>
സൺഗ്ലാസും ഷർട്ടും ധരിച്ചതിന്റെ പേരിൽ ദളിത് യുവാവിന് നേരെ അക്രമം

Jun 2, 2023 09:40 AM

സൺഗ്ലാസും ഷർട്ടും ധരിച്ചതിന്റെ പേരിൽ ദളിത് യുവാവിന് നേരെ അക്രമം

ഉയർന്ന ജാതിക്കാരെപ്പോലെ വസ്ത്രം ധരിക്കരുതെന്ന് പറഞ്ഞ് അക്രമി സംഘം ജിഗാർ ഷെഖാലിയെ അസഭ്യം...

Read More >>
Top Stories