വിവാഹിതയോടൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മുക്ക് മുറിച്ച ക്കേസ്; അഞ്ച് പേര്‍ പിടിയില്‍

വിവാഹിതയോടൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മുക്ക് മുറിച്ച ക്കേസ്; അഞ്ച് പേര്‍ പിടിയില്‍
Mar 21, 2023 04:36 PM | By Vyshnavy Rajan

രാജസ്ഥാനിലെ അജ്മീറില്‍ വിവാഹിതയായ യുവതിയെയും കൂട്ടി ഒളിച്ചോടിയ യുവാവിനെ, യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി മൂക്ക് മുറിച്ച് കളഞ്ഞു. കേസിനെ തുടര്‍ന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ തന്നെ മര്‍ദ്ദിച്ചതായും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

വിവാഹിതയായ യുവതി കാമുകനായ ഹമീദിനൊപ്പം ഒളിച്ചോടിയതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. പർബത്സർ സ്വദേശിയായ യുവതിയെയും കൂട്ടി കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരും അജ്മീറിൽ ഒരിമിച്ച് താമസിക്കുകയായിരുന്നു.

യുവതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് അജ്മീറില്‍ നിന്നും ഇരുവരെയും തട്ടിക്കൊണ്ട് വരികയും കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്‍റെ മൂക്ക് മുറിക്കുകയായിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ തന്നെ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും മാരോത്ത് തടാകത്തിന് സമീപം കൊണ്ടുപോയി മൂക്ക് മുറിക്കുകയും ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി ഹമീദ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്നാണ് അജ്മൂറില്‍ നിന്നും ഹമീദിനെ തട്ടിക്കൊണ്ട് വന്നത്. ഹമീദിന്‍റെ മൂക്ക് മുറിക്കുന്ന വീഡിയോ ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഐജി അജ്മീർ രൂപീന്ദർ സിംഗ് പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

500 borrowed was not returned; A 40-year-old man was beaten to death by a neighbor

Next TV

Related Stories
Top Stories