ഇന്ത്യന്‍ കോഫി ഹൗസ് ഒരു വികാരമാണ്. അവിടെ മാറാത്തതായി ഒരുപാട് വിഭവങ്ങളുണ്ട്. അത്തരത്തില്‍ ഒരു വിഭവം നമുക്ക് വീട്ടില്‍ ട്രൈ ചെയ്താലോ? ഇന്ത്യന്‍ കോഫി ഹൗസ് രുചിയില്‍ ബോംബേ ടോസ്റ്റ് ആയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

ചേരുവകള്‍
ബ്രഡ് - 5 കഷ്ണം
പാല്‍ - 1/2 കപ്പ്
മുട്ട - 2 എണ്ണം
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
ബട്ടര്‍ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കണം. ശേഷം പാല്‍, പഞ്ചസാര, വാനില എസന്‍സ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാന്‍ ചൂടാക്കി കുറച്ച് ബട്ടര്‍ തേച്ച് ചൂടാവുമ്പോള്‍ ബ്രഡ് അടിച്ചു വെച്ചിരിക്കുന്ന മുട്ട മിക്സില്‍ മുക്കണം.
ശേഷം ചൂടായ പാനില്‍ വച്ച് ഒരു വശം നന്നായി മൊരിഞ്ഞ് വരുമ്ബോള്‍ തിരിച്ചിട്ട് മറുവശവും നന്നായി മൊരിച്ചെടുക്കണം. ബാക്കിയുള്ള ബ്രഡും ഇതുപോലെ മൊരിച്ചെടുക്കുക. ബോംബേ ടോസ്റ്റ് റെഡി.
Bombay toast for breakfast in the morning...?
