നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി
Mar 3, 2023 03:47 PM | By Susmitha Surendran

നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നാവിൽ വെള്ളമൂറും ചെമ്മീൻ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ... 

ആവശ്യമുള്ള സാധനങ്ങൾ

1. വലിയ ചെമ്മീൻ - 500 ഗ്രാം

2. ചെറിയുള്ളി -അരക്കപ്പ്

3. വെളുത്തുള്ളി - അഞ്ച് അല്ലി

4. ഇഞ്ചി ചതച്ചത് - അര ടീസ്പൂൺ

5. പച്ചമുളക് -4 എണ്ണം

6. കുരുമുളകുപൊടി - 1 ടീ സ്പൂൺ

7. കാശ്മീരി ചില്ലി - 1 ടേബിൾ സ്പൂൺ

8. മല്ലിപ്പൊടി - ടീ സ്പൂൺ

9. മഞ്ഞൾപ്പൊടി - അര ടീ സ്പൂൺ

10. കടുക്, ഉലുവ, പെരുംജീരകം -കാൽ ടീസ്പൂൺ

11. വാളൻപുളി പേസ്റ്റ് -രണ്ടര ടേബിൾ സ്പൂൺ

12. ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, തേങ്ങാക്കൊത്ത് - ആവശ്യത്തിന്

ചട്ടിയിലേക്ക് ചെറിയുള്ളി ഇട്ട് മൂന്ന് മുതൽ പത്ത് വരെയുള്ള ചേരുവകൾ ചേർക്കുക. ശേഷം ഇതിലേക്ക് കടുക്, ഉലുവ, പെരുജീരകം എന്നിവ പൊടിച്ച് ചേർക്കുക.

വാളൻപുളി പേസ്റ്റ് ആക്കിയതും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് കാൽക്കപ്പ് വെള്ളം കൂടി ചേർക്കാം.

വൃത്തിയാക്കിയ ചെമ്മീൻ തയ്യാറാക്കി വെച്ച മസാലയിൽ മിക്സ് ചെയ്ത് ഒരുമണിക്കൂർ വെക്കുക. ഫ്രൈ പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ചെമ്മീൻ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കുക.

ബാക്കിയുള്ള മസാലകൂടി ചേർത്ത് കൊടുക്കാം. 

Have you prepared prawn tawa fry? Recipe

Next TV

Related Stories
Top Stories