ലോകം അപകടങ്ങളുടെ നടുവിലോ...? ലോക അപകട റിപ്പോർട്ട് 2023 വേൾഡ് റിസ്ക് റിപ്പോർട്ട് പുറത്തുവന്നു

ലോകം അപകടങ്ങളുടെ നടുവിലോ...? ലോക അപകട റിപ്പോർട്ട് 2023 വേൾഡ് റിസ്ക് റിപ്പോർട്ട് പുറത്തുവന്നു
Feb 14, 2023 12:02 AM | By Vyshnavy Rajan

ലോക സാമ്പത്തിക ഫോറത്തിന്റെ 2023ലെ ലോക അപകട റിപ്പോർട്ട് (വേൾഡ് റിസ്ക് റിപ്പോർട്ട് )പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോൾ റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ട കാര്യങ്ങൾ ലോകത്ത് വലിയ രീതിയിൽ സംഭവിക്കുന്നു എന്ന് തുർക്കി ,സിറിയ എന്നി രാജ്യങ്ങളിൽ വൻ നാശം വിതച്ച ഭൂകമ്പം സാക്ഷ്യപ്പെടുത്തുന്നു.

പ്രകൃതി ദുരന്തങ്ങളും അതിതീവ്രമായ കാലാവസ്ഥയും ലോകം നേരിടാൻ പോകുന്ന വലിയ പ്രശ്നങ്ങളാണെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു ,മനുഷ്യരാശിയുടെ ഉദയത്തിനുശേഷം ആവാസവ്യവസ്ഥക്കും ജൈവസമ്പത്തിനും ഇത്രയേറെ പരിക്കുപറ്റിയ കാലഘട്ടം ലോകത്ത് ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ട് ഉദ്ഘോഷിക്കുന്നു.

ഒരു ചെറിയ ഇടപെടൽ കൊണ്ട് മാത്രം പരിഹരിക്കപ്പെടാൻ കഴിയുന്നതിലപ്പുറം ദീർഘകാല ഇടപെടലാണ് ലോക രാജ്യങ്ങളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. റഷ്യ -ഉക്രൈൻ യുദ്ധം യൂറോപ്പിൽ വലിയ രീതിയിൽ അസമത്വം ഉണ്ടാക്കിയിട്ടുണ്ടെന്ന് പതിനെട്ടാമത് എഡിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


എളുപ്പം മാറുന്ന പ്രശ്നങ്ങളെല്ലാ ലോകത്ത് ഇന്ന് സംജാതമായിട്ടുള്ളത് ,ആരോഗ്യരംഗത്തുള്ള വെല്ലുവിളികളും ,കാർബൺ ബഹിർഗമനം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും , ഭക്ഷണം ഊർജ്ജം എന്നിവക്ക് വലിയ വില നൽകേണ്ടി വരുന്നതും രൂക്ഷമായ പ്രശ്നങ്ങളാണ്.

ലോകം നിലനിൽപ്പിനു വേണ്ടി പ്രയാസപ്പെടുന്നു ,ദ്രുവോൻമുഖമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളും ,ജീവിത ചെലവ് വർദ്ധനവും ലോകത്തെ പിടിച്ചു കുലുക്കുന്നു .രാജ്യങ്ങളിൽ വളർച്ച രേഖപ്പെടുത്തുന്നുവെങ്കിലും വികസനം എല്ലാ വിഭാഗങ്ങളിലും അനുഭവവേദ്യമാകുന്നില്ല.

2023 തുടങ്ങിയപ്പോൾ തന്നെ പഴയകാലത്ത് രാജ്യങ്ങളെ പിടിച്ചു കുലുക്കിയ പണപ്പെരുപ്പം, ഉയർന്ന ജീവിത ചെലവ് ,വ്യാപാരയുദ്ധങ്ങൾ ,മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, സാമൂഹിക അസന്തുലിതാവസ്ഥ, ആണവയുദ്ധ സാധ്യത എന്നിവയെല്ലാം വിവിധ രാജ്യങ്ങളിൽ തിരിച്ചു വന്നിരിക്കുന്നു.


30 വർഷം മുമ്പ് ആരംഭിച്ച ചർച്ചകളുടെയും യോഗങ്ങളുടെയും തീരുമാനപ്രകാരം ആഗോളതാപനില വർധന വർഷത്തിൽ 1.5 ഡിഗ്രിയിൽ താഴെ എത്തിക്കുക എന്നത് ദിവാസ്വപ്നമായി മാറി ചൂട് അനിയന്ത്രിതമായി വർദ്ധിക്കുകയും അത് 2.7 ഡിഗ്രിയിൽ എത്തുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക രംഗത്ത് പുഷ്കലകാലം കഴിഞ്ഞിരിക്കുന്നു ഇനിമുതൽ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കുന്നതും ക്‌ളേശിപ്പിക്കുന്നതുമായിരിക്കും എന്ന് റിപ്പോർട്ട് ഉദാഹരണസഹിതം വിവരിക്കുന്നു .ലോകത്ത് അനുദിനം വളർന്നുവരുന്ന സാങ്കേതികവിദ്യ അസമത്വത്തിന് കാരണമാകുന്നതോടൊപ്പം സൈബർ സുരക്ഷാ വലിയ വെല്ലുവിളിയായി ലോകത്ത് മാറിക്കൊണ്ടിരിക്കുന്നു .സ്ഥിരം ജോലിക്കാർക്ക് അടക്കം എല്ലാ വിഭാഗം ജോലിക്കാരെയും പിടിച്ചു കുലുക്കുന്ന സാമ്പത്തിക രംഗത്തെ വേതാളങ്ങളുടെ തേർ വാഴ്ചയാണ് ലോകത്ത് നടക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പെടാപ്പാട് പെടുമ്പോൾ വൻകിട ഭീമന്മാർ സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർത്തി ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം പൊടിപൊടിപ്പിക്കുന്നു. വലിയ പാരിസ്ഥിതിക ദുരന്തങ്ങൾ ലോകത്ത് മനുഷ്യരാശിയെ വേട്ടയാടി കൊണ്ടിരിക്കുന്നു.

നില നിൽപിനൂ വേണ്ടി ഗത്യന്തരമില്ലാതെ ജനങ്ങൾ സ്വന്തമായ സ്ഥാവര ജംഗമ വസ്തുക്കൾ പണയം വയ്ക്കുവാൻ തുടങ്ങിയിരിക്കുന്നു ലോകത്ത് കഴിഞ്ഞവർഷം പണയം വെച്ച ജനങ്ങളെക്കാൾ 35% ജനങ്ങൾ കൂടുതലായിട്ട് കട കെണിയിലായിരിക്കുന്നു.

ഭക്ഷണത്തിനു ഊർജ്ജത്തിനും പാർപ്പിടത്തിനു വേണ്ടി ജനങ്ങൾ ഉയർന്ന തുക നൽകേണ്ടി വരുന്നത് അപകട സാധ്യതയായി റിപ്പോർട്ട് കണക്കാകുന്നു . ലോകത്ത് 92 രാജ്യങ്ങളിൽ ഇന്ധന വില വർദ്ധനവിനെതിരെ ഭരണകൂടങ്ങളെ പിടിച്ചു കുലുക്കുന്ന പ്രക്ഷോഭങ്ങൾ നടന്നു.

സോമാലിയ, സുഡാൻ ,സൗത്ത് സുഡാൻ, സിറിയ ,ടുണീഷ്യ, ഗാന പാകിസ്ഥാൻ ,ഈജിപിറ്റ് ലബനൻ എന്നീ രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമം അടക്കമുള്ള വലിയ പ്രയാസങ്ങൾ ജനങ്ങൾ നേരിടുന്നുണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നെതർലാൻഡിൽ വെള്ളം കിട്ടാതെ ജനങ്ങൾ തെരുവിലിറങ്ങി ,അമേരിക്കയിലും ബ്രസീലിലും വലിയ രീതിയിൽ സൂക്ഷ്മജീവികൾ അപ്രത്യക്ഷമാകുന്നു .സേവനമേഖലയിൽ ഭക്ഷ്യവിതരണ ശൃംഖല 34 രാജ്യങ്ങളിൽ പ്രതിസന്ധി നേരിടുന്നു .രാജ്യങ്ങൾ പലിശ ഉയർത്തിയതോടെ ചെറുകിട സംരംഭകർ വലിയ ദുരിതത്തിലായി .വൻകിട സമ്പത്ത് വ്യവസ്ഥകളിലടക്കം മുതൽമുടക്കുന്നവർ നിക്ഷേപങ്ങൾ പിൻവലിച്ചു തുടങ്ങിയിരിക്കുന്നു 2022 ഒക്ടോബറിൽ മാത്രം ലോകത്ത് 7000 കോടി യുഎസ് ഡോളർ പിൻവലിക്കപ്പെട്ടു.

അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡ് ,മീഥയിൻ ,നൈട്രസ് ഓക്സൈഡ് എന്നിവ അടിക്കടി കൂടിവരുന്നത് നാളിതുവരെ ഈ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ വിജയത്തിലേക്ക് എത്തിയിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമാണ്.


ലോകത്ത് വിവിധ ദുരന്തങ്ങൾ ഉണ്ടായാലും സാമ്പത്തികമായ പ്രശ്നങ്ങൾ നേരിട്ടാലും 31 %ജനങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂ, ലോകത്തെ ഏകാധിപതികളുടെ ഭരണത്തിൽ 2011 ൽ ലോക ജനസംഖ്യയുടെ 5% മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2021 ൽ അത് 36% ആയി വർദ്ധിച്ചു . ആരോഗ്യരംഗം വലിയ രീതിയിൽ വെല്ലുവിളി നേരിടുന്നു എന്ന് റിപ്പോർട്ട് പറയുന്നതോടൊപ്പം 2030 നുള്ളിൽ 15 ദശലക്ഷം ആരോഗ്യ പ്രവർത്തകരുടെ കുറവ് ലോകത്തുണ്ടാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അമേരിക്ക ആഭ്യന്തര ഉൽപാദനത്തിന്റെ 20% ആരോഗ്യ രംഗത്ത് ചെലവ് ചെയ്യുന്നുണ്ടെങ്കിൽ ഇന്ത്യ 2.5% മാത്രമാണ് ചെലവിടുന്നത് ഇത് വിവിധ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ അസമത്വത്തിന് കാരണമാകുന്നു.

ലോകത്ത് ആയുധ കച്ചവടം തകൃതിയായി നടക്കുന്നു ,ആയുധ കച്ചവടത്തിന്റെ 80% നടത്തുന്നത് അമേരിക്കയും യൂറോപ്പിലെ വിവിധ രാജ്യങ്ങളുമാണ് . രാജ്യങ്ങൾ കടം വാങ്ങുന്നതിന് വേണ്ടി മത്സരിക്കുകയും കടത്തിന്റെ വളർച്ച 112 %ആയി വർധിക്കുകയും ചെയ്തിരിക്കുന്നു ,കടം തിരിച്ചടവ് വലിയ പ്രശ്നമാണ് എന്ന് ശ്രീലങ്കയുടെ അവസ്ഥ കണ്ടാൽ മനസിലാകും.

കടബാധ്യത കാരണം ശ്രീലങ്ക, എൽസാൽവഡോർ ,പാകിസ്ഥാൻ ,ഈജിപ്ത് ,ലെബനോൻ എന്നീ രാജ്യങ്ങളിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത് . ലോകം അതീവ ദുർഘാടാവാസ്ഥയിലൂടെ കടന്നു പോകുമ്പോഴും വളർച്ചയില്ലാതെ മുതൽമുടക്ക് കുറഞ്ഞരീതിയിൽ രാജ്യങ്ങൾ തമ്മിൽ സഹകരണമില്ലാത്ത കാലഘട്ടത്തിലൂടെയാണ് ലോകം നടന്നുപോകുന്നത് ,ഇത് ഭാവിയിലെ അപായ സാധ്യത വർധിപ്പിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഡിജിറ്റൽ വിഭജനം ,സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ ,വിഭവങ്ങളുടെ അപര്യാപ്തത ,ഉയർന്ന ജീവിത ചെലവ് ,കട കെണിയിലാകുന്ന സാഹചര്യം , പ്രകൃതിദുരന്തങ്ങൾ ,അതിതീവ്ര കാലാവസ്ഥ എന്നിങ്ങനെ വലിയ പ്രശ്നങ്ങൾ അപകട സാധ്യതയായി നിലനിൽക്കുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇഷ്ടമില്ലാതെ നിർബന്ധിതമായി സ്വന്തം രാജ്യങ്ങളിൽ നിന്ന് പാലായനം ചെയ്യേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥയും റിപ്പോർട്ടിൽ വിവരിക്കുന്നു, കൂടുതൽ സ്വകാര്യ പങ്കാളിത്തം വികസന മേഖലയിലേക്ക് ആവശ്യമായി വരുന്നത് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റത്തിന് കാരണമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യങ്ങളെ നെഗറ്റീവായി ബാധിക്കുകയും അത് ആഭ്യന്തര ഉൽപാദനത്തെയും ജനങ്ങളെയും പ്രകൃതിയും ബാധിക്കുന്ന രീതിയിൽ വളരുകയാണെങ്കിൽ അതിനെയാണ് ആഗോള അപായം എന്ന് സൂചിപ്പിക്കുന്നത് കൂടാതെ ലോകത്ത് പോളി ക്രൈസിസ് പ്രതിസന്ധിയും ഉണ്ടാകുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു ഒരു പ്രശ്നം ഗൗരവമുള്ള സംഗതിയായി മാറുകയും അത് ആ രാജ്യത്തിന്റെ കഴിവിനെ വെല്ലുവിളിക്കുകയും അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോഴാണ് പോളി ക്രൈസിസ് ആയി പ്രശ്നങ്ങൾ മാറുന്നത് ഇങ്ങനെ പോളി ക്രൈസിസ് ആയി നിരവധി പ്രശ്നങ്ങൾ വിവിധ രാജ്യങ്ങൾ നേരിടുന്നതായി ഉദാഹരണസഹിതം റിപ്പോർട്ട് സംവദിക്കുന്നു .

1990ല്‍ ഫ്രഞ്ച് ചിന്തകനായ ഹെഡ്കാർ മോറിൻ ആണ് പോളി ക്രൈസിസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് .പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം നിലവിലുള്ള ജനങ്ങൾക്ക് വിഭവങ്ങൾ ലഭ്യമാകാത്ത അവസ്ഥ സംജാതമാകുന്നു.

വെള്ളം ,ലോഹങ്ങൾ ,ധാതുക്കൾ എന്നിവ ഭൂമിയിൽ കുറഞ്ഞു വരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു .കഴിഞ്ഞ 17 റിപ്പോർട്ടുകളിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ കണ്ടുവരുന്ന അപകടസാധ്യതകളെ കുറിച്ച് സൂചിപ്പിക്കുന്നുവെങ്കിലും ഇത് പരിശോധിച്ച് പരിഹരിക്കുവാനുള്ള വലിയ രീതിയിലുള്ള ഇടപെടലുകൾ രാജ്യങ്ങളിൽ ഉണ്ടാവുന്നില്ല എന്നത് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ലോകത്ത് അനിയന്ത്രിതമായി ഉപയോഗപ്പെടുന്ന ഇന്റർനെറ്റ് അന്തരീക്ഷത്തിൽ 3.8%കാർബൺ ഡൈ ഓക്സൈഡ് ആണ് നിലവിൽ പുറത്ത് വിടുന്നത് എങ്കിൽ ഇത് ഭാവിയിൽ വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു നിലവിൽ വൈദ്യുതി ഉപയോഗം അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡ് 7% ആണ് ഉണ്ടാക്കുന്നതെങ്കിൽ ഇതും ഭാവിയിൽ വർധിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അനിയന്ത്രിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗം ലോകത്ത് വലിയ വെല്ലുവിളി ഉണ്ടാക്കുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു നിലവിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ 17.3% മാത്രമാണ് പുനചക്രമണം ചെയ്യുന്നത് ബാക്കി മുഴുവനും കുഴിച്ച് മുടി ഭൂമിയെ വേദനിപ്പിക്കുന്ന ദുരന്തകാഴ്ചയായി മാറുന്നു.

ലോകത്ത് 345 ദശലക്ഷം ജനങ്ങൾ 82 രാജ്യങ്ങളിലായി വലിയ രീതിയിൽ കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനം നടത്തിയതിന്റെ 75ആം വാർഷികം ആഘോഷിക്കുന്ന ലോകത്ത് വാക്സിൻ വിതരണം അടക്കമുള്ള കാര്യത്തിൽ ഉണ്ടായ രാജ്യങ്ങൾ തമ്മിലുള്ള വിവേചനങ്ങൾ ഭാവിയിലും തുടർ കഥയാകുമെന്ന് റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകുന്നതാണ്

Is the world in the middle of dangers...? The World Risk Report 2023 World Risk Report is out

Next TV

Related Stories
'മക്കളേ പേടി വേണ്ട, ആകാംഷയാകാം'; പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും ഇതറിയണം

Apr 30, 2025 02:18 PM

'മക്കളേ പേടി വേണ്ട, ആകാംഷയാകാം'; പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും ഇതറിയണം

എസ് എസ് എൽ സി പരീക്ഷാ ഫലം എത്തുമ്പോൾ കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടത്...

Read More >>
ആ ധീരതയ്ക്ക് 'റെഡ് സല്യൂട്ട്' ....  മദം പൊട്ടിയ ഭീകരർ നാണിച്ചു; മതം നോക്കാതെ ജീവൻകാത്ത  സയ്ദ് ആദിൽ ഹുസൈൻ ഷാക്ക് മുന്നിൽ

Apr 24, 2025 03:24 PM

ആ ധീരതയ്ക്ക് 'റെഡ് സല്യൂട്ട്' .... മദം പൊട്ടിയ ഭീകരർ നാണിച്ചു; മതം നോക്കാതെ ജീവൻകാത്ത സയ്ദ് ആദിൽ ഹുസൈൻ ഷാക്ക് മുന്നിൽ

"എന്റെ സഹോദരനെ ജീവൻ കൊടുത്തും സംരക്ഷിയ്ക്കേണ്ടത് എന്റെ കടമയാണ്. അവൻ ഏതു മതക്കാരനായാലും ' എന്ന ആശയമാണ് സെയ്ത് ആദിൽ ഹുസ്സൈൻ ഷായുടെ രക്തസാക്ഷിത്വം...

Read More >>
സൂക്ഷിക്കുക!..... ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുത്തൻ ചതിക്കുഴികൾ, എന്തെല്ലാം?

Apr 23, 2025 02:37 PM

സൂക്ഷിക്കുക!..... ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുത്തൻ ചതിക്കുഴികൾ, എന്തെല്ലാം?

ഇയാൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്തു. തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്നും 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടക്കുകയും ചെയ്തു. ഇങ്ങനെയാണ്...

Read More >>
പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

Apr 19, 2025 07:37 PM

പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാനും അവരിലേക്ക് ഇട കലർന്ന് പ്രവർത്തിക്കുവാൻ പഞ്ചായത്തുകൾ സമയം...

Read More >>
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
Top Stories