(truevisionnews.com) ദാ അതിങ്ങെത്തി, പതിവ് പോലെ എല്ലാവരും കാത്തിരിക്കുന്ന 2025 ലെ എസ് എസ് എൽ സി പരീക്ഷാഫലം. പരീക്ഷ കഴിയുമ്പോൾ കുട്ടികൾക്ക് എന്നും സന്തോഷമാണ്, മറ്റൊന്നുമല്ല, പഠന ഭാരം ഇറക്കി പിന്നീട് രണ്ട് മാസം അവരുടെ ലോകമാണ്. അവധിക്കാലം അവർ കളറാക്കും . പിന്നീട് സ്കൂൾ തുറക്കുന്നതിനെ പറ്റിയോ അല്ലെങ്കിൽ എഴുതി കഴിഞ്ഞ പരീക്ഷയെക്കുറിച്ചൊന്നും യാതൊരു ഉത്കണ്ഠയും അവർക്കില്ല.

എന്നാൽ അവധിക്കാലം ഉണ്ടെങ്കിലും അതൊന്നും മനസ്സറിഞ്ഞുകൊണ്ട് ആഘോഷിക്കാൻ ഒരു പക്ഷെ എസ് എസ്എൽസി പരീക്ഷ എഴുതിയ കുട്ടികൾക്ക് കഴിയണം എന്നില്ല. ഓരോ ദിവസം കഴിയുമ്പോഴും ചിലപ്പോൾ അവരുടെ മനസ്സിൽ പരീക്ഷാ ഫലവും കിട്ടാൻ പോകുന്ന മാർക്കും, തുടർന്ന് പഠിക്കാൻ ഏത് വിഷയം തെരഞ്ഞെടുക്കും എന്നൊക്കെയുള്ള ചിന്തകൾ കൊണ്ട് ആകുതല പെടുന്നവരാവും. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എസ് എസ് എൽ സി പരീക്ഷ ഫലം മെയ് 9 ന് പ്രസിദ്ധീകരിക്കും എന്നറിയിച്ചത്.
ഒരു പക്ഷെ ഏതൊരു പത്താം ക്ലാസ്സ് വിദ്യാർത്ഥിക്കും മനസ്സിൽ ഒരു ചെറിയ പേടി തട്ടും അതിൽ സംശയം ഒന്നും വേണ്ട. എങ്കിലും നിങ്ങൾ കുട്ടികൾ ഓർക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. ഈ ഒരു പരീക്ഷയല്ല നിങ്ങളുടെ ഭാവിയെ മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന്. എല്ലാ കുട്ടികൾക്കും നല്ല രീതിയിൽ പഠിക്കാൻ സാധിക്കണം എന്നില്ല. നന്നായി പഠിക്കുന്ന കുട്ടിക്ക് പരീക്ഷ ഹാളിൽ എത്തുമ്പോൾ ഉത്തരങ്ങൾ കിട്ടാത്ത അവസ്ഥയും ഉണ്ടാകാറും ഉണ്ട്. ഒരു വിദ്യാർത്ഥിയുടെ മാർക്ക് ഷീറ്റ് കണ്ട് ഇനിയും കുട്ടികളെ വിലയിരുത്തരുത്.
നമ്മളൊക്കെ പറഞ്ഞു കേൾക്കാറില്ലേ ചിലപ്പോൾ ഒരു നിമിഷത്തെ പാളിച്ചമതി ഏതൊരു നല്ല ഭക്ഷണവും മോശമാകാൻ എന്നത്. ഒരുത്തരത്തിൽ ചിന്തിച്ചാൽ പരീക്ഷയും അങ്ങനെതന്നെയാണ്. ഓരോ വിദ്യാർത്ഥിയും വരുന്ന ചുറ്റുപാടുകൾ വ്യത്യാസമാണ്, അവർക്കുമാത്രം അറിയാവുന്ന പ്രശ്ങ്ങൾ അവരിലും ഉണ്ടാവാം ഇതൊക്കെ പരീക്ഷയെയും ബാധിക്കും.
ചോദ്യപേപ്പർ കിട്ടുന്നവരെ അറിയണ ഉത്തരങ്ങൾ പിന്നീട് ഉത്തരക്കടലാസിലേക്ക് എഴുതുമ്പോൾ കിട്ടണം എന്നില്ല. ഈ ദിവസങ്ങൾ ഒക്കെയും ഉറക്കമില്ലാത്ത രാത്രികൾ ആവാം ഓരോ എസ് എസ് എൽ സി കുട്ടികൾക്കും . രക്ഷിതാക്കളായ നിങ്ങളാണ് കുട്ടികൾക്ക് ധൈര്യം കൊടുക്കേണ്ടത്. പരീക്ഷാഫലം ഞങ്ങളുടെ അന്തസിനെ ബാധിക്കും , ഞങ്ങളാണ് തലകുനിക്കേണ്ടത് , മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത മാറ്റിനിർത്തി കുട്ടികൾക്ക് സമ്മർദ്ദം കൊടുക്കാതെ കൈപിടിക്കുകയാണ് വേണ്ടത് . കൂടുതലായും അധ്യാപകരുടെ മക്കളാണ് ആത്മഹത്യ ചെയ്യുന്നത്.
കഴിഞ്ഞ പരീക്ഷയെ കുറിച്ച് ഇനി പേടിയല്ല കുട്ടികളെ വേണ്ടത് ആകാംഷയാണ്. നിങ്ങളുടെ കഷ്ടപ്പാടിന്റെ ഉത്തരമാണ്, അത് എന്ത് തന്നെ ആയാലും സധൈര്യം നേരിടുകയാണ് വേണ്ടത്. അല്ലാതെ പേടികൊണ്ട് മാറി നിൽക്കുകയല്ല. ഏതൊരു വർഷത്തെ പരീക്ഷാ ഫലം വന്നാലും കുട്ടികൾ ആത്മഹത്യ ചെയ്ത വാർത്തകൾ കേട്ട് നെഞ്ചിൽ കൈ വെക്കുന്നവരാണ് നമ്മളിൽ ഓരോരുത്തരും.
പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല, ഒരു മാർക്കിൽ A+ പോയി, പരീക്ഷയിൽ തോറ്റു എന്നതൊക്കെയാവും കാരണങ്ങൾ. ഇവിടെ നിങ്ങൾ വിദ്യാർത്ഥികൾ ചിന്തിക്കാതെ പോകുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. സ്വന്തം വീട്ടുകാരെ പറ്റിയോ, നിങ്ങളുടെ ഇനി അങ്ങോട്ട് വരാൻ പോകുന്ന ഉയർച്ചയെ കുറിച്ചോ ഒരിക്കൽ പോലും ചിന്തിക്കാൻ തയ്യാറാവാതെ ജീവനൊടുക്കുകയാണ് തോറ്റുപോയി എന്നോർത്ത്.
ഇന്നിതുവരെ എഴുതിയ പരീക്ഷയിൽ തോറ്റുപോകാത്ത ആരും തന്നെ നിങ്ങളുടെ ചുറ്റിലും കാണില്ല. ഏതെങ്കിലും ഒരു അവസരത്തിൽ അവരും ആഗ്രഹിച്ചത് കിട്ടാതെ ഇരുന്നുകാണും. എന്ന് വെച്ചു അവർ ഒന്നും നമുക്കായി വിധിച്ച ഈ ജീവിതം വേണ്ടന്ന് വെച്ചുകൊണ്ട് ഒളിച്ചോടിയിട്ടില്ല. തീർച്ചയായും നിങ്ങളുടെ ചുറ്റിലും ഉള്ളവർ കാത്തിരിക്കുകയാണ് നിങ്ങളുട വിജയ പരാജയങ്ങളെ കാണാൻ. അവർക്ക് നിങ്ങൾ ബുദ്ധിമോശം കാട്ടി വീണ്ടും കളിയാക്കാൻ അവസരം കൊടുക്കുകയല്ല വേണ്ടത് .
മറിച്ച് ചോദിക്കുന്ന ചോദ്യങ്ങളെ ഒക്കെ നേരിട്ട് കൊണ്ട് അടുത്ത ഒരു നല്ല ചുവടുവെപ്പിലേക്ക് പോകുകയാണ് വേണ്ടത് . കഴുകന്മാരെ പോലെ കുടുംബത്തിലെയും തൊട്ടയൽവക്കത്തെ കുട്ടികളുടെ പരീക്ഷാ ഫലം കാത്തിരിക്കുന്ന, അവരെ കുത്തിനോവിക്കാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന നിങ്ങൾ ഒരു കാര്യം ഓർക്കണം.
1999, 2000 അല്ല ഇത്. കാലഘട്ടം മാറി, 2025 ൽ എത്തി നിൽക്കുകയാണ്. ഒരു കുട്ടിയും തോൽക്കണം എന്ന് കരുതി പരീക്ഷ എഴുതില്ല, പഠിക്കാതെ നിൽക്കുന്നില്ല. സ്കൂളിന്റെ അപ്പുറത്തെ മാവിന്റെ മുകളിൽ കേറി മാങ്ങ പറിക്കാം എന്ന് കരുതി സ്കൂളിൽ പോകുന്നവരല്ല ഇന്നത്തെ കുട്ടികൾ. അവർക്കും അവരുടേതായ ലക്ഷ്യമുണ്ട്. വരാൻ പോകുന്ന പരീക്ഷയിൽ അവർ ആഗ്രഹിച്ചത് നേടാൻ സാധിച്ചില്ലെങ്കിൽ അടുത്ത സമയത്ത് അവർ അത് നേടി കാണിച്ച് തരും.

Article by SUSMITHA P P
Associate editor, truevisionnews BA Mass communication & Journalism
Children and parents know this exam sslc exam results announced
