പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24
Apr 19, 2025 07:37 PM | By VIPIN P V

ന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ്. അധികാരം ജനങ്ങളിലേക്ക് എന്നാശയമാണ് പഞ്ചായത്തീ രാജിന്റെ അടിസ്ഥാന ശില. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാക്കുക എന്ന മഹാത്മജിയുടെ ലക്ഷ്യമാണ് പഞ്ചായത്ത് രാജിന്റെ പ്രചോദനം.

ചരിത്രം:

സ്വാതന്ത്ര്യാനന്തരം ഉണ്ടായ പ്രതിഭാസമല്ല പഞ്ചായത്ത് രാജ്. യുഗാന്തരങ്ങൾക്ക് മുമ്പ് തന്നെ അത് രാജ്യത്ത് നിലവിലുണ്ട്. വേദിക്ക് കാലഘട്ടത്തിൽ ആത്മീയ നേതാവടക്കം അഞ്ചുപേരുടെ ഭരണസംവിധാനം ഉണ്ടായിരുന്നു, ഋഗ് വേദത്തിൽ സഭ, സമിതി, വിദഥാ എന്നിങ്ങനെയുള്ള പ്രാദേശിക ഭരണ പ്രക്രിയയെ കുറിച്ചും, രാമായണത്തിൽ ജൻപദ് ( ഗ്രാമം), മഹാഭാരതത്തിൽ ശാന്തി പർവ്വം എന്നിങ്ങനെ പരാമർശിക്കുന്ന സംവിധാനങ്ങളെല്ലാം പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പൂർവ്വപതിപ്പുകളാണ്. പഞ്ചായത്ത് എന്നാൽ അഞ്ചംഗ സമിതി എന്നും രാജ എന്നാൽ ഭരണം എന്നുമാണ് വിവക്ഷിക്കുന്നത്.

ബ്രിട്ടീഷുകാരുടെ വരവോടെ രാജ്യത്ത് നിലനിന്നിരുന്ന പ്രാദേശിക ഭരണസംവിധാനങ്ങൾ ക്ഷയിച്ച് തുടങ്ങിയെങ്കിലും 1870 ലെ മായോ പ്രഭുവിന്റെ പ്രമേയം പ്രാദേശിക ഭരണകൂട സംവിധാനത്തിന് പുതിയ ഊർജ്ജം ലഭിക്കുന്നതിന് കാരണമായി.

1882 ൽ പ്രാദേശിക ഭരണസംവിധാനത്തിൽ കൂടുതൽ പേരെ തെരഞ്ഞെടുക്കുന്നതിന് ലോർഡ് റിപ്പൺ തുടക്കമിട്ട പ്രക്രിയ ഇന്ത്യൻ പ്രാദേശിക ഭരണകൂടങ്ങളുടെ മാഗ്നാ കാർട്ടായായി മാറി. 1907 ൽ റോയൽ കമ്മീഷൻ പ്രഖ്യാപനത്തോടെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ പൂർണമായും ഇല്ലാതായി.

1919ലെ മൊണ്ടേഗു ചെംസ് ഫോർഡ് പരിഷ്കാരത്തോടെ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണം പ്രവിശ്യകൾക്ക് കൈമാറുകയും1925ൽ 8 പ്രവിശ്യകൾ പഞ്ചായത്ത് രാജ് നിയമം ഉണ്ടാക്കുകയും ചെയ്തതോടെ പഞ്ചായത്ത് രാജ് സംവിധാനം സാർവത്രികമായി രാജ്യത്ത് ഉടലെടുക്കാൻ തുടങ്ങി.

ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ചാൾസ് മെറ്റ് കാൾഫ് അന്നത്തെ ഇന്ത്യൻ വില്ലേജുകളെ 'ലിറ്റിൽ റിപ്പബ്ലിക്ക്‌ 'എന്ന് വിശേഷിപ്പിച്ചത് അന്നുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം:

ചിതറി കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വ്യത്യസ്ത സാമൂഹ്യ വികസന പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1957 ജനുവരിയിൽ ബൽവന്ത്‌ റായ് മേത്തയെ ചുമതലപ്പെടുത്തി.

ഇത് ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളുടെ ആരംഭത്തിന് കാരണമായി. കേന്ദ്രം നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ഉണ്ടാകണമെന്ന് മേത്ത കമ്മിറ്റി റിപ്പോർട്ട് ചെയ്തു.

പ്രാദേശിക ഭരണസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അതീവ തൽപരനായ ജവഹർലാൽ നെഹ്റു അധികാരവും തീരുമാനമെടുക്കാനുള്ള അവകാശവും വില്ലേജുകളിലെ ജനങ്ങൾക്ക് നൽകുന്നതിന് പഞ്ചായത്തുകൾക്ക് അധികാരം നൽകാം എന്ന് ബൾബന്തറായി മേത്തയുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് പറഞ്ഞത് ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്ക് ഭാവാർത്ഥമായ പരിവർത്തനമാണ് നൽകിയത്.

1959 ൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് രാജസ്ഥാനിലെ നൗഗരിൽ പിറന്ന് വീണു. ഇന്ന് രാജ്യത്ത് 255536 ഗ്രാമപഞ്ചായത്തുകളും, 6742 ബ്ലോക്ക് പഞ്ചായത്തുകളും, 665 ജില്ലാ പഞ്ചായത്തുകളിലും ആയി 31.5 ലക്ഷം ജനപ്രതിനിധികൾ ഉള്ള ബ്രഹ്ത്തായ ഒരു ഭരണസംവിധാനമായി പഞ്ചായത്ത് രാജ് സംവിധാനം മാറിക്കഴിഞ്ഞിട്ടുണ്ട്.

64% ജനങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നത് എന്നതുകൊണ്ടും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് മാത്രമായി 1200 കോടിയിലധികം രൂപ ബഡ്ജറ്റിൽ വകയിരുത്തിയതും ഇന്ത്യയിലെ പഞ്ചായത്തുകളുടെ പ്രവർത്തന വൈപുല്യത്തെ ഓർമ്മപ്പെടുത്തുന്നു.

രാജ്യത്തെ അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തിൽ വന്ന ജനതാ സർക്കാർ 1977 ൽ പഞ്ചായത്ത് രാജ് സംവിധാനങ്ങളെക്കുറിച്ച് പഠിക്കുവാൻ അശോകമേത്ത കമ്മിറ്റിയെ ചുമതല പെടുത്തുകയും ദ്വിതല ( ടു ടയർ) പഞ്ചായത്ത് രാജ് സംവിധാനം വേണമെന്ന് അദ്ദേഹം ശുപാർശ ചെയ്യുകയും കേരളവും കർണാടകവും ഇത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു.

1985 ൽ രാജീവ് ഗാന്ധി നിയമിച്ച എൽ എം .സാംഗ് വി കമ്മിറ്റിയാണ് രാജ്യത്തുള്ള പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടന പിന്തുണയില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചത്.

ഭരണഘടന നിർമ്മാണ സമയത്ത് പഞ്ചായത്തുകളെ കുറിച്ച് നിയമങ്ങളില്‍ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉയർന്നെങ്കിലും ഭരണഘടനാ ശില്പി ഡോക്ടർ അംബേദ്കർ മേൽ ജാതിക്കാരുടെ വിളനിലമായ പഞ്ചായത്ത് സംവിധാനത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറായില്ല, തുടർന്നാണ് നടപ്പിലാക്കാൻ നിർബന്ധമില്ലാത്ത നിർദ്ദേശക തത്വത്തിൽ അനുഛേദം 40 ആയി വില്ലേജ് പഞ്ചായത്തുകളെ കുറിച്ച് പ്രതിപാദിച്ചത്.

ആർട്ടിക്കിൾ 246 ൽ പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ സംസ്ഥാന നിയമസഭകൾക്ക് സാധിക്കുമായിരുന്നുവെങ്കിലും വ്യത്യസ്ത രീതിയിലായിരുന്നു പഞ്ചായത്തുകളുടെ ഘടന അന്ന് രാജ്യത്ത് നിലവിലുണ്ടായിരുന്നത്.

ചില സംസ്ഥാനങ്ങളിൽ നാല് തട്ടിലുള്ളതും ചില സ്ഥലങ്ങളിൽ മൂന്നും രണ്ടും തട്ടിലുള്ള പഞ്ചായത്തുകൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് ഇതിനെ മറികടക്കുവാൻ 1989 ൽ 64 ആം ഭരണഘടന ഭേദഗതി രാജീവ് ഗാന്ധി കൊണ്ടുവന്നെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടു. തുടർന്ന് 1990 ലും 74 ഭരണഘടന ഭേദഗതി കൊണ്ടുവന്നെങ്കിലും ചർച്ച ചെയ്യപ്പെടാതെ നിയമ ശുപാർശ വിസ്മൃതിയിലായിപ്പോയി.

ഭരണഘടനാ ഭേദഗതി :

ചരിത്രപ്രസിദ്ധമായ ഭരണഘടനാ ഭേദഗതി പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അംഗീകരിക്കപ്പെട്ടത്. പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടന അധികാരം ലഭിച്ച 73ആം ഭരണഘടന ഭേദഗതി 24 /4/1993 ന് രാജ്യത്തെ നിലവിൽ വന്നതിന്റെ ഓർമ്മക്കായി 2010 മുതൽ ദേശീയ പഞ്ചായത്ത് ദിനമായി ഏപ്രിൽ 24 ന് ആചരിച്ചുവരുന്നു.

രാജ്യത്തെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാഭേദഗതി ഏകാത്മകത നൽകുകയും കൃത്യമായ മാർഗ്ഗനിർദേശം പ്രവർത്തനത്തിൽ ഉണ്ടാക്കുകയും ചെയ്തു. ഭരണഘടനയിൽ പഞ്ചായത്തിനെ കുറിച്ച് ഭാഗം 9 കൂട്ടിച്ചേർക്കുകയും 240 മുതൽ 243 ഒ വരെയുള്ള പുതിയ അനു:ച്ചേദങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തതിന് പുറമേ പഞ്ചായത്തുകൾ പിന്തുടരേണ്ട 29 അനിവാര്യ ചുമതല ഉൾപ്പെടുത്തിയ പതിനൊന്നാം ഷെഡ്യൂളും പഞ്ചായത്തുകൾക്കായി ഭരണഘടനയിൽ ഉൾപ്പെടുത്തി.

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി പദ്ധതി തയ്യാറാക്കൽ വകുപ്പ് 243 പ്രകാരം പഞ്ചായത്തുകളുടെ മുഖ്യ ലക്ഷ്യമാക്കി ഭരണഘടന വിഭാവനം ചെയ്യുകയും അങ്ങനെ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമ്പോൾ സാമൂഹിക നീതി മുഖമുദ്ര ആക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു.

2025ന്റെ പ്രതീക്ഷ:

2025ൽ കേരളമടക്കം രാജ്യത്തെ 8 പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്.2011 ന് ശേഷം പഞ്ചായത്ത് ഇലക്ഷൻ നടക്കാത്ത പോണ്ടിച്ചേരിയും പഞ്ചായത്ത് രാജ് സംവിധാനം നിലവിലില്ലാത്ത നാഗാലാൻഡ്, മേഘാലയ,മിസോറാം, ഡൽഹി എന്നിവയും പൗരകേന്ദ്രീകൃത വികേന്ദ്രീകരണ പ്രവർത്തനങ്ങൾക്ക് അപമാനമായിത്തീരുന്നു.

2030 ൽ ലോകം നേടാൻ ഉദ്ദേശിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 9 എണ്ണവും പഞ്ചായത്ത് രാജ് സംവിധാനങ്ങളുടെ ചുമതലയിൽ വരുന്നതാണ്. സുസ്ഥിര വികസന ലക്ഷ്യം നേടൽ, ഡിജിറ്റൽ സാക്ഷരത,ഗ്രാമസഭ പങ്കാളിത്തം വർദ്ധിപ്പിക്കൽ ജനസംരക്ഷണം, ശുചിത്വപൂർണ്ണമായ ചുറ്റുപാട്,ഗ്രാമീണാരോഗ്യം, ദാരിദ്ര്യ നിർമാർജ്ജനം എന്നീ മേഖലകളിൽ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന് 2025 ലെ ദേശീയ പഞ്ചായത്ത് ദിനം രാജ്യത്തെ ത്രിതല പഞ്ചായത്തുകളെ ഓർമ്മപ്പെടുത്തുന്നു.

മുൻപേ നടന്ന് കേരളം :

രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്ക് ദിശാബോധം ലഭിക്കുന്ന രീതിയിലുള്ള ഇടപെടലാണ് കേരളം നടത്തി പോന്നിട്ടുള്ളത്.

1960ൽ കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്ക് തുടക്കമിടുകയും,1963 ഡിസംബറിൽ കേരളത്തിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയും അന്ന് അധികാരമേറ്റ ഭരണസമിതി 16 വർഷത്തോളം ഭരണം നടത്തുകയും 1979 ൽ രണ്ടാമത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയും പിന്നീട് പത്തു വർഷത്തിനുശേഷം 1989 വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയും 1990 ൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തതോടെ ഭരണഘടനാ ഭേദഗതിക്ക് മുമ്പ് തന്നെ പഞ്ചായത്ത് രാജ് സംവിധാനം കേരളത്തിൽ പുഷ്കലമായിരുന്നു.

ഭരണഘടന ഭേദഗതിയെ തുടർന്ന് 1995 മുതൽ അഞ്ചുവർഷം ഇടവേള കളിൽ കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നുവരുന്നു. 1996 ഓഗസ്റ്റ് 15ന് ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചതോടെ ജനപങ്കാളിത്ത ഭരണത്തിന് ആവേശോജ്ജ്വലമായ സ്വീകാര്യത കേരളത്തിൽ ലഭിച്ചു.

കേരളത്തിലെ പഞ്ചായത്ത് രാജ് നിയമത്തിൽ മൂന്നാം പട്ടികയിൽ 27 അനിവാര്യ ചുമതലകളും 14 പൊതു ചുമതലകളും 76 വിഷയമേഖല ചുമതലകളും അടക്കം 117 ഉത്തരവാദിത്വാങ്ങൾ പഞ്ചായത്തുകൾക്ക് നൽകുകയും അതിനാവശ്യമായ ഫണ്ട് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നൽകുകയും ചെയ്യുക വഴി കേരളം പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ചാമ്പ്യനായി മാറി.

1999 ൽ സെൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 285 വകുപ്പുകളിൽ 105 വകുപ്പുകളും സമഗ്രമായി 2020ൽ ഭേദഗതി ചെയ്തതോടൊപ്പം 35 അനുബന്ധ നിയമങ്ങളിലും കാതലായ പരിവർത്തനം ഉണ്ടാക്കിയത് കാലികമായ പ്രശ്നങ്ങളിൽ പഞ്ചായത്തുകളെ ഇടപെടാൻ പര്യാപ്തമാക്കി.

പങ്കാളിത്ത ജനാധിപത്യത്തിലൂടെ അതി ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാകാൻ പോകുന്നതും,ദാരിദ്ര്യം ഏറ്റവും കുറഞ്ഞ നിലയിൽ എത്തിച്ചതും, ആയുർദൈർഘ്യം ദീർഘിപ്പിച്ചതും, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിയതും, പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയതും, സ്ത്രീ ശാക്തീകരണ മേഖലയിൽ ലോകത്തിനുതന്നെ മാതൃകയായ കുടുംബശ്രീയുടെ പ്രവർത്തനത്തെ പരിപോഷിപ്പിച്ചതും ,തൊഴിലുറപ്പ് പദ്ധതിയെ മാതൃക പദ്ധതിയാക്കി മാറ്റിയതും കേരളത്തിലെ പഞ്ചായത്തുകളുടെ അഭിമാനകരമായ പ്രവർത്തനത്തിന്റെ മാതൃകാപരമായ തെളിവുകളാണ്.

കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം ആരംഭിച്ചപ്പോൾ 922 ഗ്രാമപഞ്ചായത്തുകളാണ് ഉണ്ടായിരുന്നുന്നതെങ്കിൽ ഭരണഘടന ഭേദഗതിക്ക്‌ ശേഷം 1994 ൽ 991 ഉം നിലവിൽ 941 ഗ്രാമപഞ്ചായത്തുകളുമാണ് കേരളത്തിലുള്ളത്. പഞ്ചായത്ത് രാജ് സംവിധാനത്തിൽ ജന പങ്കാളിത്വത്തിന് വലിയ പ്രാധാന്യമുള്ളതിനാൽ കേവലം ഹാജറിനപ്പുറമുള്ള പങ്കാളിത്തവും ഇടപെടലുകളും ഉണ്ടായാൽ മാത്രമേ സഹസ്സ്രാബ്ദങ്ങൾ പഴക്കമുള്ള പ്രാദേശിക ഭരണകൂട സംവിധാനം സാർത്ഥകമാവുകയുള്ളൂ.

വിജ്ഞാനാധിഷ്ടിത സമൂഹം വളർന്നു വരികയും ലോകത്തിന്റെ അതിരുകൾ പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളോടെ ഇല്ലാതാവുകയും, നഗരവൽകരണം യാഥാർത്ഥ്യമാവുകയും ചെയ്തതോടെ മാലിന്യം ഒരു വലിയ സാമൂഹ്യ പ്രശ്നമായി തീർന്ന ഘട്ടത്തിലാണ് 2025 ലെ ദേശീയ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നത്.

ന്യൂജെൻ പ്രശ്നങ്ങൾ വലിയ രീതിയിൽ ഉടലെടുക്കുകയും യുവസമൂഹം ചെറിയ രീതിയിൽ അബദ്ധസഞ്ചാരം നടത്തുകയും ചെയ്യുന്ന ഘട്ടത്തിൽ കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് പുതിയ പ്രശ്നങ്ങളോട് താദാത്മ്യം പ്രാപിക്കാൻ പഞ്ചായത്തുകൾ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.

സമ്പ്രദായിക പ്രശ്നങ്ങൾക്കും ചിന്തകൾക്കും ഇടപെടലുകൾക്കും അപ്പുറം വലിയ രീതിയിൽ വളർന്നുവന്ന പുതിയ സാമൂഹിക പ്രശ്നങ്ങളെ കാണാതെ പോകുന്നത് പുതുതലമുറയോട് ചെയ്യുന്ന ഒരു വലിയ പാതകം ആയിരിക്കും. യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാനും അവരിലേക്ക് ഇട കലർന്ന് പ്രവർത്തിക്കുവാൻ പഞ്ചായത്തുകൾ സമയം കണ്ടെത്തേണ്ടതായിട്ടുണ്ട്.

സേവനങ്ങളിൽ ഗുണമേന്മ വർദ്ധിപ്പിച്ച് കാര്യക്ഷമത പൂർണാർത്ഥത്തിൽ ഉണ്ടാക്കി നൊടിയിടക്കുള്ളിൽ സേവനം നൽകാൻ ഓൺലൈൻ മാർഗങ്ങൾ കെ സ്മാർട്ട് അടക്കമുള്ള സംവിധാനങ്ങൾ പരിപൂർണ്ണമാകുന്ന ഘട്ടത്തിലാണ് 2025ലെ ദേശീയ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നത്.

പ്രകൃതിദുരന്തങ്ങൾ കൊണ്ട് വിറങ്ങലിച്ച് നിൽക്കുന്ന ഘട്ടത്തിൽ പ്രദേശങ്ങളെ കാർബൺ ന്യൂട്രൽ ആക്കുന്നതുപോലുള്ള നൂതന പദ്ധതികൾ ഏറ്റെടുത്ത് നിലവിലുള്ള മനുഷ്യരുടെ ജീവിതാവസ്ഥയിൽ മാറ്റം ഉണ്ടാക്കുവാൻ പഞ്ചായത്തുകൾ മുന്നോട്ട് വന്നാലേ 2025 ലെ ദേശിയ പഞ്ചായത്ത് ദിനാഘോഷം അർത്ഥപൂർണ്ണമാകുകയുള്ളൂ.

#goal #PanchayatRaj #achieved #NationalPanchayatDay #April24

Next TV

Related Stories
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

Apr 8, 2025 11:09 AM

മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞത് അയ്‌ലന്റെ മരണം തന്നെയായിരുന്നു....

Read More >>
പൂക്കളെ  നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

Apr 1, 2025 07:21 PM

പൂക്കളെ നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

മോഹൻലാൽ,പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം മാപ്പ് ചോദിച്ചപ്പോൾ അത് മറ്റൊരു പ്രശ്നത്തിലേക്...

Read More >>
നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

Mar 31, 2025 08:34 PM

നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​മാ​യി ഉ​ള്ള​ട​ക്കം മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ...

Read More >>
'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

Mar 22, 2025 11:01 AM

'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്....

Read More >>
Top Stories