തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.

ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറൽ.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും.
A decision was taken today to take Oommen Chandy's further treatment
