വള്ളികുന്നം : സൗഹൃദം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. വൈക്കം ടി.വി പുരം ഗോകുലം വീട്ടിൽ സാനുവാണ് (42) അറസ്റ്റിലായത്. മാവേലിക്കര തഴക്കര ഭാഗത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു.

ഇവിടെ വച്ചുള്ള സൗഹൃദം മറയാക്കിയായിരുന്നു പീഡനം. ക്ഷേത്രങ്ങളിൽ വെച്ച് പരിചയപ്പെടുന്ന സ്ത്രികളുമായി ചങ്ങാത്തം കൂടുന്ന ഇയാൾ വീടുകളിൽ എത്തി അവരെ വശത്താകുന്ന രീതിയാണുള്ളതെന്ന് പൊലീസ് പറഞ്ഞു.
സമാന സംഭവത്തിൽ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുവിന്റെ നിർദേശത്തിൽ എസ്.ഐ കെ. അജിത്താണ് പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ വിഷ്ണു, ജിഷ്ണു, സാജൻ, ലാൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
He took advantage of the friendship and tortured the housewife; Pujari arrested
