ജബൽപൂർ: (truevisionnews.com) വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് 19കാരിയുടെ കഴുത്തറുത്ത് കാമുകൻ. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. അബ്ദുൽ സമദ് എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്.

പെൺകുട്ടി ഫോണെടുക്കാതായതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന് തോന്നിയതോടെയാണ് ക്രൂരകൃത്യത്തിന് സമദ് മുതിർന്നത്. കഴുത്തറുത്ത ശേഷം വയറ്റിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ ജബൽപൂരിൽ താമസിക്കുന്ന സമദ്, ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ്. പട്ടാപ്പകലാണ് കൊലപാതകം നടന്നതെങ്കിലും സാക്ഷികളില്ലാതിരുന്നത് ആദ്യം പൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയത് പൊലീസിന് സഹായമാകുകയായിരുന്നു.
Boyfriend slits 19year old's throat after she didn't answer her phone.
