ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു; നാളെ ആരോഗ്യമന്ത്രി ആശുപത്രിയിൽ

ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു; നാളെ ആരോഗ്യമന്ത്രി ആശുപത്രിയിൽ
Feb 7, 2023 12:18 AM | By Vyshnavy Rajan

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവിയുടെ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

ഉമ്മൻചാണ്ടി മെഡിക്കൽ ഐസിയുവിൽ തുടരും. സന്ദർശകർക്ക് കർശന വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്ക് ആരോഗ്യമന്ത്രി നിംസിൽ എത്തി ഉമ്മൻചാണ്ടിയെ സന്ദർശിക്കും.

അതിനിടെ ഉമ്മൻചാണ്ടിയെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവിവരം അന്വേഷിച്ചു . ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നു. പിതാവിന്റെ സുഖ വിവരം വിളിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചു. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു.അതിനിടെയാണ് പനി പിടിപെടുന്നത്.

A medical board was constituted for the treatment of Oommen Chandy; Tomorrow, the Minister of Health will be at the hospital

Next TV

Related Stories
ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Apr 1, 2023 10:02 PM

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാർഡിൽ വിളക്ക് മരംവേലിക്കകത്ത് സുരേഷിന്‍റെ...

Read More >>
പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

Apr 1, 2023 09:03 PM

പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

കൊച്ചിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്നാട്ടുകാരായ സായ് രാജ്, പോൾ കണ്ണൻ...

Read More >>
കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

Apr 1, 2023 08:44 PM

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ്...

Read More >>
പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

Apr 1, 2023 06:22 PM

പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി...

Read More >>
ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

Apr 1, 2023 06:07 PM

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക...

Read More >>
കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

Apr 1, 2023 05:50 PM

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ്...

Read More >>
Top Stories

News from Regional Network