ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Feb 6, 2023 02:05 PM | By Vyshnavy Rajan

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്.

കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവർ. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു.

ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തിൽ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട് വിളിച്ചു പറഞ്ഞു.

തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Fake bomb threat at Bengaluru airport; A native of Kozhikode was arrested

Next TV

Related Stories
മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

Apr 1, 2023 08:38 PM

മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. 63കാരനായ എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്‌ബെർഗാണ്...

Read More >>
രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്; രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നാവശ്യം

Apr 1, 2023 02:20 PM

രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്; രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നാവശ്യം

ദില്ലി മംഗോൾപുരിയിലെ വീട് രാഹുൽ ഗാന്ധിക്ക് നൽകുമെന്നാണ് രാജ്‌കുമാരി ഗുപ്ത...

Read More >>
കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

Apr 1, 2023 12:46 PM

കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

കോഴികളെ കശാപ്പുശാലകളിൽ വച്ച് മാത്രമേ അറുക്കാൻ അനുവദിക്കാവൂ എന്നാണ് ഇവരു​ടെ...

Read More >>
കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

Apr 1, 2023 11:33 AM

കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18കാരനെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വടക്കു കിഴക്കൻ ദില്ലിയിലാന് സംഭവം. 18കാരനായ ഫൈസ് ആലമാണ് അറസ്റ്റിലായത്....

Read More >>
രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി

Mar 31, 2023 10:48 PM

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി. ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം...

Read More >>
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

Mar 31, 2023 12:31 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ...

Read More >>
Top Stories