ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

 ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു
Feb 6, 2023 01:34 PM | By Vyshnavy Rajan

ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്.

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15 വർഷമായി ഉസൂർ ബ്ലോക്ക് മണ്ഡലം പ്രസിഡന്റായിരുന്നു.

ഫെബ്രുവരി അഞ്ചിന് കുടുംബസമേതം തന്റെ സഹോദരഭാര്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സ്വന്തം ഗ്രാമത്തിലേക്ക് പോയി. തീവ്ര മാവോയിസ്റ്റ് ബാധിത പ്രദേശത്താണ് ഈ ഗ്രാമം വരുന്നത്.

യാത്രയ്ക്കിടയിൽ മാരക ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകൾ വണ്ടി തടഞ്ഞു. കാറിൽ നിന്നും വലിച്ചിറക്കി കോടാലിയും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ സംഘം ഓടി രക്ഷപ്പെട്ടു. നീലകണ്ഠ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം.

സംഘത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും വീട്ടുകാരുടെയും മറ്റ് നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കൊലപാതകമെന്നും ഭാര്യ ലളിത കക്കെം പറഞ്ഞു. നിരോധിത സിപിഐഎമ്മിൻ്റെ സായുധ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവർണ പറഞ്ഞു.

BJP leader brutally hacked to death by Maoists

Next TV

Related Stories
മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

Apr 1, 2023 08:38 PM

മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. 63കാരനായ എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്‌ബെർഗാണ്...

Read More >>
രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്; രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നാവശ്യം

Apr 1, 2023 02:20 PM

രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്; രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നാവശ്യം

ദില്ലി മംഗോൾപുരിയിലെ വീട് രാഹുൽ ഗാന്ധിക്ക് നൽകുമെന്നാണ് രാജ്‌കുമാരി ഗുപ്ത...

Read More >>
കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

Apr 1, 2023 12:46 PM

കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

കോഴികളെ കശാപ്പുശാലകളിൽ വച്ച് മാത്രമേ അറുക്കാൻ അനുവദിക്കാവൂ എന്നാണ് ഇവരു​ടെ...

Read More >>
കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

Apr 1, 2023 11:33 AM

കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18കാരനെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വടക്കു കിഴക്കൻ ദില്ലിയിലാന് സംഭവം. 18കാരനായ ഫൈസ് ആലമാണ് അറസ്റ്റിലായത്....

Read More >>
രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി

Mar 31, 2023 10:48 PM

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി. ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം...

Read More >>
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

Mar 31, 2023 12:31 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ...

Read More >>
Top Stories

News from Regional Network