ചെന്നൈ : ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ രണ്ട് കൈകളും നഷ്ടപ്പെട്ടു. കാലിനും ഗുരുതരമായി പരിക്കേറ്റതായി പൊലീസ്.

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ കുപ്രസിദ്ധ കുറ്റവാളിയാണ് ഒട്ടേരി കാർത്തി. മുറിവിന്റെ കാഠിന്യം മൂലമാണ് ഇയാളുടെ കൈകൾ മുറിച്ചു മാറ്റേണ്ടി വന്നത്.
വിജയകുമാർ എന്നയാളിനൊപ്പം ചേർന്ന് ക്രൂഡ് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം. പുഴൽ ജയിലിൽ കഴിയുമ്പോഴാണ് വിജയകുമാർ എന്നയാളുമായി കാർത്തി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് അമ്പത്തൂരിലെ ഒറഗഡത്തിന് സമീപം നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇയാൾ വിജയകുമാറിനെ സന്ദർശിച്ചിരുന്നു.
വിജയകുമാറിന്റെ വസതിയിൽ ക്രൂഡ് ബോംബ് ഉണ്ടാക്കുന്നതിൽ കാർത്തിക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. ബോംബുകൾ നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Explosion while making homemade bomb; Notorious gang leader seriously injured
